നടന്‍ വിശാലിന്റേയും സായ് ധന്‍ഷികയുടേയും വിവാഹനിശ്ചയം കഴിഞ്ഞു

കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ് നടന്നത്

നടന്‍ വിശാലിന്റേയും സായ് ധന്‍ഷികയുടേയും വിവാഹനിശ്ചയം കഴിഞ്ഞു. കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ് നടന്നത്. വിവാഹ നിശ്ചയത്തിന്റെ ഫോട്ടോകള്‍ വിശാല്‍ തന്നെയാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. വിശാലിന്റെ പിറന്നാള്‍ ദിവസമായ ഓഗസ്റ്റ് 29 നാണ് ഇരുവരും വിവാഹനിശ്ചയ ദിവസമായി തിരഞ്ഞെടുത്തിരിക്കുന്നത്.

'എന്റെ ജന്മദിനത്തില്‍ ആശംസിക്കുകയും അനുഗ്രഹിക്കുകയും ചെയ്തതിന് ഈ ലോകത്തിന്റെ എല്ലാ കോണുകളില്‍ നിന്നുമുള്ള എല്ലാ പ്രിയപ്പെട്ടവര്‍ക്കും നന്ദി-' എന്നാണ് വിവാഹനിശ്ചയ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് വിശാല്‍ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചത്. വിശാലും ധന്‍ഷികയും 2025 മെയ് മാസത്തില്‍ പത്രസമ്മേളനത്തിലാണ് തങ്ങള്‍ വിവാഹിതരാകാന്‍ പോകുന്നുവെന്ന വിവരം അറിയിച്ചത്. ധന്‍ഷികയുടെ യോഗിഡാ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ ആയിരുന്നു വെളിപ്പെടുത്തല്‍.

വിശാലുമായി എനിക്ക് 15 വര്‍ഷത്തെ ബന്ധമുണ്ടെന്നും പരസ്പരം കാണുമ്പോഴെല്ലാം ബഹുമാനത്തോടെയാണ് പെരുമാറുമായിരുന്നതെന്നും ധന്‍ഷിക പറഞ്ഞിരുന്നു. തനിക്ക് ഒരു പ്രശ്‌നം വന്നപ്പോള്‍ അദ്ദേഹം അതിനെതിരെ പ്രതികരിച്ചുവെന്നും ധന്‍ഷിക പറഞ്ഞിരുന്നു. അതേ പരിപാടിയില്‍, ധന്‍ഷികയെ ജീവിതപങ്കാളിയായി ലഭിച്ചത് ഭാഗ്യമാണെന്ന് വിശാലും പറഞ്ഞിരുന്നു.

യോഗിഡാ ആണ് ധന്‍ഷികയുടെ പുറത്തുവരാനിരിക്കുന്ന ചിത്രം. രവി അരസു സംവിധാനം ചെയ്യുന്ന മഗുഡത്തിന്റെ പണിപ്പുരയിലാണ് വിശാല്‍. ഇത് വിശാലിന്റെ 35-ാമത്തെ ചിത്രമാണ്. ചിത്രത്തില്‍ ദുഷാര വിജയന്‍, യോഗി ബാബു, അഞ്ജലി എന്നിവരും അഭിനയിക്കുന്നുണ്ട്. മകുടത്തിന്റെ ആദ്യഘട്ട ചിത്രീകരണം ചെന്നൈ, ഊട്ടി, പാലക്കാട് എന്നിവിടങ്ങളില്‍ പുരോഗമിക്കുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വിനായക ചതുര്‍ത്ഥി ആശംസകള്‍ നേര്‍ന്നു കൊണ്ട് അണിയറക്കാര്‍ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. വിശാല്‍ വൃദ്ധന്റെ വേഷത്തില്‍ ഉള്‍പ്പെടെ മൂന്നു ഗെറ്റപ്പുകളില്‍ നില്‍ക്കുന്ന പോസ്റ്ററാണ് പുറത്തുവിട്ടത്.

തമിഴ് നടന്‍ വിശാലും നടി സായ് ധന്‍ഷികയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ് നടന്നത്. സോളോ എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്കും സുപരിചിതയാണ് സായ് ധന്‍ഷിക. ഈ വര്‍ഷം മെയ് മാസത്തിലായിരുന്നു ഇരുവരും വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണെന്ന് തുറന്നുപറഞ്ഞത്. ധന്‍ഷികയുടെ യോഗിഡാ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ ആയിരുന്നു വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണെന്ന് ഇരുവരും വെളിപ്പെടുത്തിയത്.

Related Articles
Next Story
Share it