ഇച്ചാക്കയ്ക്ക് പ്രത്യേക സ്‌നേഹം; സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച് നടന്‍ മോഹന്‍ലാല്‍

ഓരോരുത്തരുടേയും പേരുകള്‍ എടുത്തുപറഞ്ഞുകൊണ്ടായിരുന്നു അഭിനന്ദനം അറിയിച്ചത്

കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച് നടന്‍ മോഹന്‍ലാല്‍. തന്റെ സമൂഹ മാധ്യമ പേജിലൂടെയാണ് അദ്ദേഹം വിജയികളെ അഭിനന്ദിച്ചത്. ഓരോരുത്തരുടേയും പേരുകള്‍ എടുത്തുപറഞ്ഞുകൊണ്ടായിരുന്നു അഭിനന്ദനം അറിയിച്ചത്. മികച്ച നടനുള്ള പുരസ്‌കാരം നേടിയ എന്റെ ഇച്ചാക്കയ്ക്ക് പ്രത്യേക സ്‌നേഹം എന്നും താരം പറഞ്ഞു.

മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ ഷംല ഹംസയ്ക്കും, മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയ ചിദംബരത്തിനും പ്രത്യേക അഭിനന്ദനങ്ങള്‍. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ മഞ്ഞുമ്മല്‍ ബോയ്സിന് വന്‍ കയ്യടി. ഈ വര്‍ഷത്തെ മികച്ച പ്രകടനത്തിന് ആസിഫ് അലി, ടോവിനോ തോമസ്, ജ്യോതിര്‍മയി, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ക്കും അഭിനന്ദനങ്ങള്‍.

നടന്‍ മമ്മൂട്ടിയുടെ എട്ടാമത്തെ സംസ്ഥാന അവാര്‍ഡാണ് ഇത്. ഭ്രമയുഗം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അദ്ദേഹത്തിന് അവാര്‍ഡ് ലഭിച്ചത്.

Related Articles
Next Story
Share it