സി.ഐ ഡൊമിനിക്, സുകുമാര കുറുപ്പ്?ദാവൂദ് ഇബ്രാഹിം? അവസാന നിമിഷ സസ്‌പെന്‍സുമായി പോസ്റ്റര്‍

തമിഴ് ഹിറ്റ് മേക്കര്‍ ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായെത്തുന്ന ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്‌സ് നാളെ തിയറ്ററുകളിലെത്തും. ഗൗതം വാസുദേവ് മോനോന്‍ മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ആദ്യം ചിത്രം കൂടിയാണിത്. ചിത്രത്തിലെ ഓരോ കഥാപാത്രവും അതിനെ കുറിച്ചുള്ള ചെറിയ ചെറിയ സൂചനകളും അടങ്ങിയ പോസ്റ്ററുകള്‍ നേരത്തെ തന്നെ വിവിധ ഘട്ടങ്ങളില്‍ പുറത്തുവിട്ടിരുന്നു. ഏറ്റവും ഒടുവിലാണ് മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ചുള്ള പോസ്റ്റര്‍ പുറത്തുവിട്ടത്.

മമ്മൂട്ടിയുടെ ചിത്രം പകര്‍ത്തിയ ഡയറിത്താളില്‍ സുകുമാര കുറുപ്പ്, ദാവൂദ് ഇബ്രാഹിം ഷെര്‍ലക് ഹോംസ് എന്നിങ്ങനെ പേരുകളെഴുതി ചോദ്യചിഹ്നമിട്ടിരിക്കുകയാണ്. സി.ഐ ഡൊമിനിക് സ്മാര്‍ട്ട് ഇന്റലിജന്റ് എന്നും കാണാം. ഏതായാലും ചിത്രം റിലീസ് ചെയ്യാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ സസ്‌പെന്‍സ് ഇട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍

തന്റെ സിനിമാ ജീവിതത്തില്‍ ഏറ്റവും വേഗത്തില്‍ പൂര്‍ത്തിയായ ചിത്രമാണ് ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്സ് എന്ന് ഗൗതം വാസുദേവ് പറഞ്ഞിരുന്നു. ജൂലായില്‍ ചിത്രീകരണം തുടങ്ങിയ ചിത്രത്തിന്റെ ചിത്രീകരണം സെപ്റ്റംബറില്‍ അവസാനിച്ചു.മമ്മൂട്ടി കമ്പനിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഈ ബാനര്‍ നിര്‍മ്മിക്കുന്ന ആറാമത്തെ ചിത്രമാണ് ഇത്. ഡോക്ടര്‍ സൂരജ് രാജന്‍, ഡോക്ടര്‍ നീരജ് രാജന്‍ എന്നിവര്‍ ചേര്‍ന്ന് ആണ്ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it