ഇ-മെയില്‍ സ്റ്റോറേജിന്റെ പേരില്‍ തട്ടിപ്പ്; ലിങ്കില്‍ ക്ലിക്ക് ചെയ്യരുതേ!! മുന്നറിയിപ്പ്

ഇ-മെയില്‍ സ്റ്റോറേജ് സ്‌പേസ് തീര്‍ന്നതിനാല്‍ നിങ്ങളുടെ അക്കൗണ്ട് റദ്ദാക്കുമെന്ന പേരില്‍ ജി-മെയില്‍ അക്കൗണ്ട് ഉപയോക്താക്കളെ കേന്ദ്രീകരിച്ച് നടക്കുന്ന പുതിയ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്. അക്കൗണ്ട് റീസ്റ്റോര്‍ ചെയ്യാനായി ഇ-മെയിലിനോടൊപ്പം ലഭിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യണമെന്നുമാണ് സന്ദേശത്തിന്റെ ഉള്ളടക്കംസന്ദേശത്തോടൊപ്പം ലഭിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടുകൂടി തട്ടിപ്പുകാരുടെ വെബ്‌സൈറ്റിലേക്ക് എത്തുകയും അതുവഴി ഉപയോക്താവിന്റെ കമ്പ്യൂട്ടറിലേക്ക് വൈറസുകളും മാല്‍വെയറുകളും കയറാനോ അല്ലെങ്കില്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നതോടുകൂടി പണം നഷ്ടപ്പെടാനോ സാധ്യതയുണ്ട്.

ഗൂഗിളിന്റെ പേരില്‍ വരുന്ന സന്ദേശം ആയതിനാല്‍ പലരും വിശ്വസിക്കാനും ലിങ്കില്‍ ക്ലിക്ക് ചെയ്യാനും സാധ്യതയുണ്ട്. ഓര്‍ക്കുക ഇത്തരത്തിലുള്ള ഈമെയില്‍ ലഭിച്ചാല്‍ ഉടന്‍തന്നെ ഗൂഗിള്‍ അക്കൗണ്ട് സെറ്റിംഗ്‌സില്‍ സ്റ്റോറേജ് വിവരങ്ങള്‍ പരിശോധിക്കുക. ഒരിക്കലും ഇ-മെയില്‍ വഴി ലഭിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്.

സാമ്പത്തിക തട്ടിപ്പിനിരയായാല്‍ ഉടന്‍തന്നെ 1930 എന്ന നമ്പറില്‍ വിവരം അറിയിക്കുക.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it