മൊഗ്രാല്‍ സൂപ്പര്‍ കപ്പ്: ടൗണ്‍ ടീം മൊഗ്രാല്‍ ജേതാക്കള്‍

മൊഗ്രാല്‍: അല്‍ മുതകമ്മല്‍ മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് സംഘടിപ്പിച്ച എ.എം.ഡബ്ല്യൂ സൂപ്പര്‍ കപ്പ് ഫ്‌ളഡ് ലൈറ്റ് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്-സീസണ്‍-03 സമാപിച്ചു.ലൂസിയ ടൗണ്‍ ടീം മൊഗ്രാല്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് റിംഗ് മീ ഗല്ലി ഇന്ത്യന്‍സിനെ പരാജയപ്പെടുത്തി സൂപ്പര്‍ കപ്പ് സ്വന്തമാക്കി. ആദ്യ കളിയിലെ പരാജയത്തിന് ശേഷം ടൗണ്‍ ടീമിന് കപ്പില്‍ മുത്തമിടാനായത് ലോകകപ്പിലെ അര്‍ജന്റീനയുടെ കുതിപ്പിനെ അനുസ്മരിക്കുന്നതായിരുന്നു. കഴിഞ്ഞ സീസണിലും ഗല്ലി ഇന്ത്യന്‍സ് തന്നെയായിരുന്നു റണ്ണേഴ്‌സ് അപ്പ്. ചാമ്പ്യന്‍മാര്‍ക്ക് വേണ്ടി റാഷി, ജുന്ന, മശൂഖ് എന്നിവര്‍ […]

മൊഗ്രാല്‍: അല്‍ മുതകമ്മല്‍ മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് സംഘടിപ്പിച്ച എ.എം.ഡബ്ല്യൂ സൂപ്പര്‍ കപ്പ് ഫ്‌ളഡ് ലൈറ്റ് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്-സീസണ്‍-03 സമാപിച്ചു.
ലൂസിയ ടൗണ്‍ ടീം മൊഗ്രാല്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് റിംഗ് മീ ഗല്ലി ഇന്ത്യന്‍സിനെ പരാജയപ്പെടുത്തി സൂപ്പര്‍ കപ്പ് സ്വന്തമാക്കി. ആദ്യ കളിയിലെ പരാജയത്തിന് ശേഷം ടൗണ്‍ ടീമിന് കപ്പില്‍ മുത്തമിടാനായത് ലോകകപ്പിലെ അര്‍ജന്റീനയുടെ കുതിപ്പിനെ അനുസ്മരിക്കുന്നതായിരുന്നു. കഴിഞ്ഞ സീസണിലും ഗല്ലി ഇന്ത്യന്‍സ് തന്നെയായിരുന്നു റണ്ണേഴ്‌സ് അപ്പ്. ചാമ്പ്യന്‍മാര്‍ക്ക് വേണ്ടി റാഷി, ജുന്ന, മശൂഖ് എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി.
ബെസ്റ്റ് ഗോള്‍ കീപ്പര്‍-ഡിങ്കന്‍, ബെസ്റ്റ് ഡിഫെന്‍ഡര്‍-നൗഫല്‍, എമെര്‍ജിങ് പ്ലയര്‍-ജാഷി, ബെസ്റ്റ് ഫോര്‍വേഡ്-നൗഫല്‍, ബെസ്റ്റ് ഓഫ് മൊഗ്രാല്‍-അല്‍ഫ, ടോപ് സ്‌കോറര്‍-ദില്‍ഷാദ് എം.എല്‍ എന്നിവരെതിരഞ്ഞെടുത്തു.
വിജയികള്‍ക്ക് ലൂസിയ ഗ്രൂപ്പ് ചെയര്‍മാന്‍ ഇദ്ദീന്‍ മൊഗ്രാല്‍, സിറാജ് ലൂസിയ, റമീസ് എസ്സ ഗ്രൂപ്പ്, ഹമീദ് സ്പിക്, മുനീര്‍ അല്‍ മുതക്കമ്മല്‍, ടി.എം ഷുഹൈബ് എന്നിവര്‍ ട്രോഫികളും ക്യാഷ് അവാര്‍ഡും വിതരണം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് അന്‍വര്‍ അഹ്‌മദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആസിഫ് ഇഖ്ബാല്‍ സ്വാഗതവും ട്രഷറര്‍ റിയാസ് മൊഗ്രാല്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it