കാഞ്ഞങ്ങാട്: കാര്‍ ദേഹത്ത് കയറിയിറങ്ങി പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന മധ്യവയസ്കന് മരിച്ചു. കോടോം എരുമക്കുളത്തെ സി. ഗണേശനാ(53)ണ് മരിച്ചത്.
രണ്ടാഴ്ച മുമ്പാണ് അപകടം. കാഞ്ഞിരടുക്കം ജംഗ്ഷനില്‍ വെച്ചാണ് അപകടം.
മംഗളൂരു ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെയാണ് മരിച്ചത്.
നിര്‍ത്തിയിട്ട കാര്‍ മുന്നോട്ട് എടുക്കുന്നതിനിടെ അബദ്ധത്തില്‍ നിയന്ത്രണം വിട്ടാണ് ഗണേശന്റെ ദേഹത്ത് കയറിയിറങ്ങിയത്.