മെക്സിക്കന്‍ സിറ്റി: ഫൈസര്‍ വാക്സിന് സ്വീകരിച്ച വനിതാ ഡോക്ടര്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഫൈസര്‍-ബയോണ്‍ടെക് വാക്സിന് സ്വീകരിച്ചതിന് പിന്നാലെ പാര്‍ശ്വഫലങ്ങളുണ്ടായതിനെ തുടര്‍ന്നാണ് ഡോക്ടറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മെക്സിക്കോയിലാണ് സംഭവം. വാക്സിന് സ്വീകരിച്ച ഡോക്ടര്‍ക്ക് സന്നിയും ശ്വാസതടസവും ത്വക്കില്‍ തിണര്‍പ്പും ചൊറിച്ചിലും അനുഭവപ്പെടുകയായിരുന്നു. വാക്സിന്റെ പാര്‍ശ്വഫലങ്ങളെ കുറിച്ചുള്ള പഠനം നടക്കുന്നതായി മെക്സിക്കന്‍ അധികൃതര്‍ അറിയിച്ചു.
തലച്ചോറിലും നട്ടെല്ലിലും അണുബാധയുണ്ടാകുന്ന എന്സെഫലോമയോലൈറ്റിസാണ് ഡോക്ടര്‍ക്ക് എന്നാണ് വിദഗ്ധരുടെ പ്രാഥമികനിഗമനമെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. വാക്സിന് സ്വീകരിച്ച മറ്റാര്‍ക്കും പാര്‍ശ്വഫലങ്ങളൊന്നുമില്ലെന്നും ഡോക്ടര്‍ക്ക് അലര്‍ജിയുള്ളതായും ആരോഗ്യവകുപ്പ് പറഞ്ഞു.
ഡിസംബര്‍ 24 നായിരുന്നു മെക്സികോയില്‍ വാക്സിന്റെ ആദ്യഘട്ട വിതരണം ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് വാക്സിന് നല്‍കുന്നത്. അതേസമയം വിഷയത്തില്‍ ഇതുവരെ ഫൈസറോ ബയോണ്‍ടെകോ പ്രതികരിച്ചിട്ടില്ല.
Mexican doctor hospitalized after receiving Pfizer’s COVID-19 vaccine