പാണത്തൂര്‍ പരിയാരത്ത് വിവാഹസംഘം സഞ്ചരിച്ച ബസ് താഴ്ചയിലേക്ക് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 7 ആയി; ബസിലുണ്ടായിരുന്ന 60 പേര്‍ക്കും പരിക്ക്
കാഞ്ഞങ്ങാട് : വിവാഹസംഘം സഞ്ചരിച്ച ബസ് നിയന്ത്രണംവിട്ട് വീട്ടിലേക്ക് പാഞ്ഞുകയറി ഏഴ് പേർ മരിച്ചു. ഇന്ന് ഉച്ചയോടെ പാണത്തൂർ പരിയാരത്താണ് അപകടം. സുള്ള്യ സ്വദേശികളായ രവിചന്ദ്രൻ (40 ), ഈശ്വരി ( 39), പുത്തൂർ സ്വദേശി സുമതി (50) വൾനാട് സ്വദേശി രാജേഷ് (46) അർധമൂലയിലെ നാരായണൻ്റെ മകൻ ശ്രേയസ് (13), ബണ്ട്വാളിലെ ശശിധര പൂജാരി (43), പുത്തൂരിലെ രാജേഷിൻ്റെ മകൻ ആദർശ് (14) എന്നിവരാണ് മരിച്ചത്. ഇതിൽ ശശിധര മംഗളൂരുവിൽ വെച്ചാണ് മരിച്ചത്. ആദർശിൻ്റെ മൃതദേഹം […]

കാഞ്ഞങ്ങാട് : വിവാഹസംഘം സഞ്ചരിച്ച ബസ് നിയന്ത്രണംവിട്ട് വീട്ടിലേക്ക് പാഞ്ഞുകയറി ഏഴ് പേർ മരിച്ചു. ഇന്ന് ഉച്ചയോടെ പാണത്തൂർ പരിയാരത്താണ് അപകടം.
സുള്ള്യ സ്വദേശികളായ രവിചന്ദ്രൻ (40 ), ഈശ്വരി ( 39), പുത്തൂർ സ്വദേശി സുമതി (50) വൾനാട് സ്വദേശി രാജേഷ് (46) അർധമൂലയിലെ നാരായണൻ്റെ മകൻ ശ്രേയസ് (13), ബണ്ട്വാളിലെ ശശിധര പൂജാരി (43), പുത്തൂരിലെ രാജേഷിൻ്റെ മകൻ ആദർശ് (14) എന്നിവരാണ് മരിച്ചത്. ഇതിൽ ശശിധര മംഗളൂരുവിൽ വെച്ചാണ് മരിച്ചത്. ആദർശിൻ്റെ മൃതദേഹം ജില്ലാ ആസ്പത്രിയിലുണ്ട്. മറ്റ് അഞ്ചുപേരുടെ മൃതദേഹം പൂടങ്കല്ല് താലൂക്ക് ആസ്പത്രിയിലുണ്ട്.
ഇന്ന് രാവിലെ പുത്തൂർ ഈശ്വരമംഗലത്ത് നിന്നും പാണത്തൂർ കരിക്കേചെത്തുകയത്തേക്ക് ടൂറിസ്റ്റ് ബസ്സിൽ പോയ വിവാഹസംഘമാണ് അപകടത്തിൽപ്പെട്ടത്. പാണത്തൂർ സുള്ള്യ റോഡിൽ റോഡിൽ പരിയാരത്താണ് അപകടം. നിയന്ത്രണം വിട്ട ബസ് റോഡിൻ്റെ വശത്ത് 10 മീറ്റർ താഴ്ചയിലേക്കോണ് നിയന്ത്രണം വിട്ട് പാഞ്ഞു കയറിയത്. ജോസിൻ്റെ വീട്ടിലേക്കാണ് പാഞ്ഞുകയറിയത്. വീട് ഭാഗികമായി തകർന്നു. വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.
ബസ്സിലുണ്ടായിരുന്ന 60 പേർക്കും പരിക്കേറ്റിട്ടുണ്ട്. ഗുരുതരാവസ്ഥയിലായ രണ്ടുപേരെ പരിയാരത്തേക്ക് കൊണ്ടുപോയിട്ടുണ്ട്. മറ്റുള്ളവരെ മംഗ്ലൂരു, ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. പ്രതിശ്രുത വധുവിൻ്റെ വീട്ടുകാരാണ് അപകടത്തിൽപ്പെട്ടത്.
പാണത്തൂര്‍ പരിയാരത്ത് വിവാഹസംഘം സഞ്ചരിച്ച ബസ് താഴ്ചയിലേക്ക് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 7 ആയി; ബസിലുണ്ടായിരുന്ന 60 പേര്‍ക്കും പരിക്ക്