മംഗളൂരു: മംഗളൂരുവില്‍ മെഡിക്കല്‍ റെപ്രസന്റേറ്റീവായ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊണാജെ അസൈഗോളി സ്വദേശി ജയറാം ഷെട്ടിയുടെ മകന് അഭിലാഷ് (35) ആണ് മരിച്ചത്. ബുധനാഴ്ച അസൈഗോളിയിലെ വസതിയിലാണ് അഭിലാഷിനെ മരിച്ച നിലയില്‍ കണ്ടത്.
രാവിലെ നടക്കാന്‍ പോയ അഭിലാഷ് തിരിച്ചെത്തിയതിന് ശേഷം മുറിക്കുള്ളില്‍ കയറി സാരി ഉപയോഗിച്ച് തൂങ്ങിമരിക്കുകയായിരുന്നു. കഴിഞ്ഞ ഒരു മാസമായി അഭിലാഷ് ലാപ്ടോപ്പിലൂടെ ജോലി ചെയ്യുകയായിരുന്നു. ഏതാനും മാസങ്ങളായി മാനസിക പിരിമുറുക്കത്തിലായിരുന്ന അഭിലാഷ് മറ്റുള്ളവരുമായി ഇടപഴകിയിരുന്നില്ല.