മെയ്ദിനം: പോരാട്ടത്തിനുള്ള കരുത്താവണം
'സത്യം വിളിച്ചു പറഞ്ഞതിനുള്ള ശിക്ഷ കൊലക്കയറാണെങ്കില്‍ ഞാനത് സന്തോഷപൂര്‍വ്വം സ്വീകരിക്കുന്നു. വിളിക്കൂ നിങ്ങളുടെ ആരാച്ചാരെ... 'സ്‌പൈസര്‍ എന്ന ചിക്കാഗോ രക്തസാക്ഷിയുടെ കോടതിക്കൂട്ടിലെ ഗര്‍ജ്ജനമാണിത്. ലോക തൊഴിലാളികളുടെ പോരാട്ട വീര്യങ്ങള്‍ക്കെന്നും പ്രചോദനമാണെല്ലോ ആ സിംഹഗര്‍ജ്ജനം.ചൂഷക മുതലാളിത്വത്തിന്റെ ഉള്‍ക്കിടിലങ്ങളിലെ ഇടിനാദമായി ഇന്നും പ്രകമ്പനം കൊള്ളുന്ന അട്ടഹാസമാണത്. ചിക്കാഗോയിലെ ഹേയ് മാര്‍ക്കറ്റിന് തൊട്ടടുത്ത് ഫോറസ്റ്റ് പാര്‍ക്ക് ശ്മശാനത്തില്‍ തൂക്കിലേറ്റിയ അഞ്ച് രക്തസാക്ഷികളുടെ കുഴിമാടത്തില്‍ ഇങ്ങനെ എഴുതി വെച്ചിട്ടുണ്ട്: "ഞങ്ങളുടെ മൗനം ഇന്ന് നിങ്ങളുടെ വായിട്ടലക്കുന്നതിനെക്കാള്‍ ശക്തമായി മുഴങ്ങുന്ന ഒരു കാലമുണ്ടാകും." അതൊരു […]
'സത്യം വിളിച്ചു പറഞ്ഞതിനുള്ള ശിക്ഷ കൊലക്കയറാണെങ്കില്‍ ഞാനത് സന്തോഷപൂര്‍വ്വം സ്വീകരിക്കുന്നു. വിളിക്കൂ നിങ്ങളുടെ ആരാച്ചാരെ... 'സ്‌പൈസര്‍ എന്ന ചിക്കാഗോ രക്തസാക്ഷിയുടെ കോടതിക്കൂട്ടിലെ ഗര്‍ജ്ജനമാണിത്. ലോക തൊഴിലാളികളുടെ പോരാട്ട വീര്യങ്ങള്‍ക്കെന്നും പ്രചോദനമാണെല്ലോ ആ സിംഹഗര്‍ജ്ജനം.ചൂഷക മുതലാളിത്വത്തിന്റെ ഉള്‍ക്കിടിലങ്ങളിലെ ഇടിനാദമായി ഇന്നും പ്രകമ്പനം കൊള്ളുന്ന അട്ടഹാസമാണത്. ചിക്കാഗോയിലെ ഹേയ് മാര്‍ക്കറ്റിന് തൊട്ടടുത്ത് ഫോറസ്റ്റ് പാര്‍ക്ക് ശ്മശാനത്തില്‍ തൂക്കിലേറ്റിയ അഞ്ച് രക്തസാക്ഷികളുടെ കുഴിമാടത്തില്‍ ഇങ്ങനെ എഴുതി വെച്ചിട്ടുണ്ട്: "ഞങ്ങളുടെ മൗനം ഇന്ന് നിങ്ങളുടെ വായിട്ടലക്കുന്നതിനെക്കാള്‍ ശക്തമായി മുഴങ്ങുന്ന ഒരു കാലമുണ്ടാകും." അതൊരു […]
'സത്യം വിളിച്ചു പറഞ്ഞതിനുള്ള ശിക്ഷ കൊലക്കയറാണെങ്കില്‍ ഞാനത് സന്തോഷപൂര്‍വ്വം സ്വീകരിക്കുന്നു. വിളിക്കൂ നിങ്ങളുടെ ആരാച്ചാരെ... 'സ്‌പൈസര്‍ എന്ന ചിക്കാഗോ രക്തസാക്ഷിയുടെ കോടതിക്കൂട്ടിലെ ഗര്‍ജ്ജനമാണിത്. ലോക തൊഴിലാളികളുടെ പോരാട്ട വീര്യങ്ങള്‍ക്കെന്നും പ്രചോദനമാണെല്ലോ ആ സിംഹഗര്‍ജ്ജനം.
ചൂഷക മുതലാളിത്വത്തിന്റെ ഉള്‍ക്കിടിലങ്ങളിലെ ഇടിനാദമായി ഇന്നും പ്രകമ്പനം കൊള്ളുന്ന അട്ടഹാസമാണത്. ചിക്കാഗോയിലെ ഹേയ് മാര്‍ക്കറ്റിന് തൊട്ടടുത്ത് ഫോറസ്റ്റ് പാര്‍ക്ക് ശ്മശാനത്തില്‍ തൂക്കിലേറ്റിയ അഞ്ച് രക്തസാക്ഷികളുടെ കുഴിമാടത്തില്‍ ഇങ്ങനെ എഴുതി വെച്ചിട്ടുണ്ട്: "ഞങ്ങളുടെ മൗനം ഇന്ന് നിങ്ങളുടെ വായിട്ടലക്കുന്നതിനെക്കാള്‍ ശക്തമായി മുഴങ്ങുന്ന ഒരു കാലമുണ്ടാകും." അതൊരു കുറ്റപത്രം കൂടിയാണ്. സാമ്രാജ്യത്വ-കോര്‍പ്പറേറ്റ് മുതലാളിത്വത്തിനു മുമ്പില്‍ മുതുകു വളച്ചു മുട്ടിലിഴയുന്ന വിപ്ലവ വായാടികള്‍ക്കെതിരെയുള്ള കുറ്റപത്രം.
1886ല്‍ അമേരിക്കയിലെ ചിക്കാഗോയില്‍ ഐതിഹാസികവും അതിസഹാസികവുമായ ഒരു തൊഴിലാളി മുന്നേറ്റം, മുതലാളിത്ത ചൂഷണത്തിനെതിരെയുള്ള മഹത്തായ പോരാട്ടത്തിന് തുടക്കം കുറിച്ചു. ചിക്കാഗോ വ്യവസായ നഗരത്തിലെ തെരുവീഥികളില്‍ മരിച്ചു വീണ നൂറുകണക്കിനു തൊഴിലാളികളുടെയും, ആ സമരത്തിന് നേതൃത്വം നല്‍കിയതിന്റെ പേരില്‍ കൊലമരത്തില്‍ ഏറേണ്ടിവന്ന പാര്‍സന്‍സ്, സ്‌പൈസര്‍, ഫിഷര്‍, എംഗള്‍സ് തുടങ്ങിയ തൊഴിലാളി നേതാക്കളുടെയും സ്മരണാര്‍ത്ഥമാണ് മെയ് ഒന്നിന് മെയ്ദിനം ആചരിക്കുന്നത്.
തൊഴിലാളികളടക്കം അടിമ സമാനമായ ജീവിതം നയിക്കുന്നവരുടെയും പലവിധ ചൂഷണങ്ങള്‍ക്കിരയാകുന്നവരുടെയും അധ:സ്ഥിതരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും വിമോചന മന്ത്രമുരുവിടുന്ന ദിവസമാണിത്. ആധുനിക കാലത്ത് ഇന്ത്യയുള്‍പ്പെടെ ലോകമെങ്ങുമുള്ള സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങള്‍ക്ക് മേയ്ദിനസന്ദേശം ഉത്തേജനം നല്‍കുമെന്നതില്‍ തര്‍ക്കമില്ല.
അടിമത്വത്തിന്‍ കൊടും ക്രൂരതയുടെ തുടര്‍ച്ചയെന്നോണം 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ വ്യവസായിക വിപ്ലവാനന്തരം തൊഴിലാളികളെക്കൊണ്ട് രാവും പകലും അടിമകളെ പോലെ മുതലാളിമാര്‍ പണിയെടുപ്പിച്ചു. തൊഴിലാളികള്‍ക്ക് ന്യായമായ വേതനം നല്‍കിയിരുന്നില്ല. തൊഴിലാളികളുടെ ആരോഗ്യമോ പ്രാഥമിക ആവശ്യങ്ങളോ അവകാശങ്ങളോ ശ്രദ്ധിച്ചിരുന്നില്ല. ലാഭക്കൊതിയന്‍മാര്‍ക്ക് തൊഴിലാളികള്‍ വെറും യന്ത്രസമാനമായി പണിയെടുത്തുകൊണ്ടേയിരിക്കണം. യന്ത്രങ്ങള്‍ക്ക് നല്‍കുന്ന വിശ്രമം പോലും അവര്‍ക്ക് നല്‍കിയിരുന്നില്ല. തൊഴിലാളികള്‍ ശാരീരികമായും മാനസികമായും ലൈംഗികമായും സാമ്പത്തികമായും വാക്കുകള്‍ക്ക് അതീതമായത്രയും കടുത്ത പീഡനങ്ങള്‍ക്ക് വിധേയമായി. ഈ കാലഘട്ടത്തിലെ വേറിട്ട ശബ്ദമായി ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ പട്ടണത്തിലെ വന്‍കിട ടെക്‌സ്‌റ്റൈല്‍സ് മുതലാളി റോബര്‍ട്ട് ഓവന്റെ തൊഴിലാളി സ്‌നേഹത്തിലും കരുതലിലും പിന്തുണയിലും പ്രചോദിതരായ തൊഴിലാളി വര്‍ഗ്ഗം തങ്ങളുടെ നിലനില്‍പ്പിനും മുതലാളി വിഭാഗത്തിന്റെ കടുത്ത ചൂഷണത്തില്‍ നിന്നുള്ള മോചനത്തിനും വേണ്ടി സംഘടിതമായ മുറവിളികള്‍ ആരംഭിച്ചു. തൊഴിലാളികള്‍ക്ക് വേണ്ടി ലോകത്തിലെ പല ഭാഗങ്ങളില്‍ ഈ കാലയളവില്‍ നിരവധി സംഘടനാ സംവിധാനങ്ങളും ചെറിയ ചെറിയ പ്രതിഷേധങ്ങളും പോരാട്ടങ്ങളും ഉയര്‍ന്നു വന്നു. ഇത്തരം സംഘടനാ സംവിധാനത്തിന്റെ തുടര്‍ച്ചയായി അമേരിക്കയിലെ ചിക്കാഗോയില്‍ ഓര്‍ഗനൈസ്ഡ് ട്രേഡ് ആന്റ് ലേബര്‍ യൂണിയന്റെയും നൈറ്റ്‌സ് ഓഫ് ലേബര്‍ യൂണിയന്റെയും ആഹ്വാന പ്രകാരം പ്രത്യക്ഷമായ പ്രതിഷേധ സമരം തുടങ്ങി. ദിവസവും പതിനാലും പതിനാറും മണിക്കൂര്‍ വിശ്രമമില്ലാതെ പണിയെടുക്കാന്‍ തയ്യാറില്ലായെന്നും ചെയ്യുന്ന ജോലിയ്ക്ക് കൃത്യമായി ശമ്പളം കിട്ടണമെന്നും തൊഴില്‍ സമയം ക്ലിപ്തപ്പെടുത്തണമെന്നും തൊഴിലാളികള്‍ ശക്തമായി ആവശ്യപ്പെട്ടു. ന്യായമായി ഉയര്‍ത്തിയ ആവശ്യങ്ങള്‍ക്ക് മുഴുവന്‍ തൊഴിലാളികളുടെയും ഉറച്ച പിന്തുണ നേടിയെടുക്കാന്‍ കഴിഞ്ഞു. 1886ല്‍ ചിക്കാഗോ നഗരത്തിലെ നാലുലക്ഷത്തോളം വരുന്ന തൊഴിലാളികള്‍ എട്ട് മണിക്കൂര്‍ ജോലി, എട്ട് മണിക്കൂര്‍ വിനോദം, എട്ട് മണിക്കൂര്‍ വിശ്രമം എന്ന മുദ്രാവാക്യം ഉയര്‍ത്തി സമരം ശക്തമാക്കി.
അന്നുവരെ കേട്ടുകേള്‍വിയില്ലാത്തതായിരുന്നു ഈ തൊഴിലാളിവര്‍ഗ്ഗമുന്നേറ്റം. അതുകൊണ്ടുതന്നെ മുതലാളിവര്‍ഗ്ഗം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി.
എത്രമാത്രം ന്യായമായ ആവശ്യങ്ങളായിരുന്നിട്ടുകൂടിയും അവ അംഗീകരിച്ചുകൊടുക്കാന്‍ ചിക്കാഗോയിലെ മില്ലുടമകളും വ്യവസായ മുതലാളിമാരും തയ്യാറായില്ല. ഭരണാധികാരികളാകട്ടെ മുതലാളിമാരെ സഹായിക്കുന്ന നിലപാടുകളാണ് സ്വീകരിച്ചത്. തൊഴിലാളി സമരത്തെ അടിച്ചമര്‍ത്താനുള്ള എല്ലാ ഒത്താശകളും ഭരണകൂടം ചെയ്തുകൊടുത്തു. എന്നാല്‍ ഭരണാധികാരികളുടെയോ മുതലാളിമാരുടെയോ ഭീഷണികള്‍ക്കും അടിച്ചമര്‍ത്തലുകളുക്കും മുന്നില്‍ മുട്ടുമടക്കാതെ തൊഴിലാളിസമരം മുന്നേറി. പൊലീസിനെതിരെ ബോംബെറിഞ്ഞെന്നും മറ്റുമുള്ള കള്ളപ്രചരണങ്ങള്‍ അഴിച്ചുവിട്ട് തൊഴിലാളി മുന്നേറ്റത്തെ അടിച്ചമര്‍ത്താന്‍ തൊഴിലാളി വിരുദ്ധ ഭരണകൂടം തയ്യാറായി. ചിക്കാഗോയിലെ ഹേയ്മാര്‍ക്കറ്റ് സ്‌ക്വയറില്‍ വൈകിട്ട് ഏഴു മണിക്ക് ആരംഭിച്ച ഒരു പൊതുയോഗത്തില്‍ രാത്രി പത്തരയോടെ അമേരിക്കന്‍ പട്ടാളം ഇടിച്ചുകയറുകയും എവിടെനിന്നെന്നറിയാതെ ബോംബ് പൊട്ടുകയും ചെയ്തു. ലാത്തിച്ചാര്‍ജും വെടിവെയ്പും ഉണ്ടായി. നൂറുകണക്കിനാളുകള്‍ സമരഭൂമിയില്‍ മരിച്ചു വീണു. അനേകായിരങ്ങള്‍ക്ക് പരിക്കേറ്റു.
പിന്നീട് എട്ട് മണിക്കൂര്‍ ജോലിയും കുറച്ചുകൂടി ഭേദപ്പെട്ട വേതനലഭ്യതയ്ക്കും ഈ പോരാട്ടം നിദാനമായി. തൊഴിലാളിവര്‍ഗ്ഗത്തിന്റെ ന്യായമായ പോരാട്ടത്തെ അടിച്ചമര്‍ത്താന്‍ ചിക്കാഗോ നഗരം ചോരക്കളമാക്കി മാറ്റിയ മുതലാളിത്ത-ഭരണകൂട ഭീകരതയ്‌ക്കെതിരെ പൊരുതി മരിച്ച ധീരരക്തസാക്ഷികളുടെ ഓര്‍മ്മയ്ക്കു മുന്നില്‍ രക്തപുഷ്പങ്ങള്‍ അര്‍പ്പിച്ചുകൊണ്ടാണ് ലോകമെങ്ങുമുള്ള തൊഴിലാളികള്‍ മെയ്ദിനം ആചരിക്കുന്നത്. എന്നാല്‍ അമേരിക്കയില്‍ തൊഴിലാളി ദിനത്തിന് പകരം നിയമ സംരക്ഷണ ദിനമായാണ് സര്‍ക്കാര്‍ ആചരിക്കുന്നത്.
-ഷെരീഫ് കൊടവഞ്ചി