സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല

മൂന്ന് ദിവസത്തിനിടെ 1300 രൂപ ഇടിഞ്ഞ ശേഷമാണ് ഇന്ന് വില നിശ്ചലമായത്

സംസ്ഥാനത്ത് തുടര്‍ച്ചയായ ദിവസങ്ങളിലുണ്ടായ ഇടിവിന് ശേഷം ഇന്ന് മാറ്റമില്ലാതെ സ്വര്‍ണവില. രാജ്യാന്തര വില നേട്ടം നിജപ്പെടുത്തിയതും കേരളത്തിലെ വിലയെ സ്വാധീനിക്കുന്ന മുംബൈ വിപണിവില, ബാങ്ക് റേറ്റ് എന്നിവയില്‍ കാര്യമായ മാറ്റമില്ലാത്തതും ഡോളറിനെതിരെ രൂപ മെച്ചപ്പെട്ടതുമാണ് കേരളത്തില്‍ സ്വര്‍ണവില കൂടാതെ നില്‍ക്കാന്‍ സഹായിച്ചത്. മൂന്ന് ദിവസത്തിനിടെ 1300 രൂപ ഇടിഞ്ഞ ശേഷമാണ് ഇന്ന് വിലയില്‍ മാറ്റമില്ലാതെ തുടരുന്നത്.

ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷത്തില്‍ അയവ് വന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

സംസ്ഥാനത്ത് ഗ്രാമിന് 9,070 രൂപയിലും പവന് 72,560 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വര്‍ണവിലയും മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 7,475 രൂപയിലാണ് വ്യാപാരം നടക്കുന്നത്. വെള്ളി വില ഗ്രാമിന് ഒരു രൂപ ഉയര്‍ന്ന് 118 രൂപയായി. അതേസമയം, ചില ജ്വല്ലറികളില്‍ 18 ഗ്രാം സ്വര്‍ണത്തിന് വില 7,440 രൂപയാണ്. വെള്ളി വില ഗ്രാമിന് 116 രൂപയും.

ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് ജൂണ്‍ 13ന് ഭേദിച്ചിരുന്നു. തൊട്ടടുത്ത ദിവസവും വില വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിക്കുന്ന കാഴ്ചയാണ് കണ്ടത്. ഇതോടെ അടുത്ത ദിവസങ്ങളില്‍ പവന് 75,000 കടക്കുമെന്നുള്ള സൂചനയ്ക്കിടെയാണ് ഇടിവ് പ്രകടമാകുന്നത്. വരും ദിവസങ്ങളില്‍ സ്വര്‍ണവില കൂടുമോ കുറയുമോ എന്നുള്ളത് കാത്തിരുന്ന് തന്നെ കാണാം.

ഏതായാലും കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഉപഭോക്താക്കളെ സംബന്ധിച്ച് സന്തോഷമുള്ളതായിരുന്നു. ഈ ദിവസങ്ങളില്‍ സ്വര്‍ണമെടുത്തവര്‍ക്ക് കുറഞ്ഞ വിലയില്‍ വാങ്ങാന്‍ കഴിഞ്ഞു.

Related Articles
Next Story
Share it