സംസ്ഥാനത്ത് റെക്കോര്‍ഡ് വിലയില്‍ സ്വര്‍ണം; പവന് 78, 440
പവന് 78,000 കടക്കുന്നത് ഇത് ആദ്യം

സംസ്ഥാനത്ത് സ്വര്‍ണം റെക്കോര്‍ഡ് വിലയില്‍. ബുധനാഴ്ച സ്വര്‍ണം ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് വര്‍ധിച്ചിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 78440 രൂപയായി. ഒരു ഗ്രാമിന് 9805 രൂപയും. ഓഗസ്റ്റ് 22ന് ഒരു ഗ്രാം സ്വര്‍ണത്തിന് 9215 രൂപയായിരുന്നു. 12 ദിവസത്തിനിടെയാണ് ഇത്രയും വില കൂടിയിരിക്കുന്നത്.
രാജ്യാന്തര സ്വര്‍ണവില ഔണ്‍സിന് 3531 ഡോളറാണ്. രൂപയുടെ വിനിമയ നരക്ക് 88.08ലെത്തി. 24 കാരറ്റ് ഒരു കിലോ സ്വര്‍ത്തിന് ഒരു കോടി മൂന്ന് ലക്ഷം രൂപയായി ഉയര്‍ന്നു. ഇത്രയും ഉയരുന്നത് ചരിത്രത്തില്‍ ആദ്യമായിട്ടാണ്. ഓണം സീസണില്‍ സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് വലിയ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്.
18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 65 രൂപ വര്‍ധിച്ച് 8050 രൂപയായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6265 രൂപയിലെത്തി. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4040 രൂപയായി. വെള്ളിയുടെ വില ഗ്രാമിന് 2 രൂപ വര്‍ധിച്ച് 133 രൂപയായി. ഇന്ന് ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ സ്വര്‍ണം വാങ്ങുന്നവര്‍ക്ക് 85000 രൂപ ചെലവ് വരും. ആഭരണം വാങ്ങുമ്പോള്‍ പണിക്കൂലിക്ക് പുറമെ ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും നല്‍കണം. ഒരു ഗ്രാം സ്വര്‍ണത്തിലുള്ള ആഭരണത്തിന് ഇന്ന് 10700 രൂപ വരെ ചെലവ് വരും.