വീണ്ടും സ്വര്‍ണ കുതിപ്പ്; പവന് ഒറ്റയടിക്ക് കൂടിയത് 920 രൂപ

വെള്ളി വിലയില്‍ മാറ്റമില്ല

ഏതാനും ദിവസങ്ങളിലെ ഇടിവിന് ശേഷം സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. ഇന്ന് ഗ്രാമിന് 115 രൂപ കൂടി 11,515 രൂപയായി. പവന് 920 രൂപ ഉയര്‍ന്ന് 92,120 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 90 രൂപ വര്‍ധിച്ച് 9470 രൂപയിലെത്തി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7380 രൂപയാണ് ഇന്നത്തെ വില. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4760 രൂപയായി. വെള്ളിയുടെ വിലയില്‍ സംസ്ഥാനത്ത് ഇന്ന് മാറ്റമില്ല. ഗ്രാമിന് 165 രൂപയില്‍ തുടരുകയാണ്.

ഈ മാസം ഒരു പവന്‍ സ്വര്‍ണത്തിന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക് 86560 രൂപയായിരുന്നു. പിന്നീട് 10,800 രൂപ വര്‍ധിച്ച് 97360 രൂപ വരെ എത്തിയിരുന്നു. ഇത് എക്കാലത്തേയും ഉയര്‍ന്ന വിലയായിരുന്നു. പിന്നീട് വലിയ ഇടിവ് സംഭവിച്ചത് ഉപഭോക്താക്കളില്‍ അമ്പരപ്പുണ്ടാക്കി. 91200 രൂപ വരെ കുറഞ്ഞിരുന്നു. ഇനിയും കുറയുമെന്ന പ്രവചനങ്ങള്‍ക്കിടെയാണ് ഇന്ന് 920 രൂപ വര്‍ധിച്ചത്. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം സ്വര്‍ണം വാങ്ങുന്നത് ഇനി ഒരു സ്വപ്‌നം മാത്രമാകും. വില ഇനിയും ഉയരുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.

രാജ്യാന്തര വിപണിയില്‍ ഇന്ന് ഔണ്‍സ് സ്വര്‍ണത്തിന്റെ വില 4112 ഡോളറാണ്. ഡോളര്‍ സൂചിക 98.94 എന്ന നിരക്കിലാണുള്ളത്. ഡോളറിനെതിരായ ഇന്ത്യന്‍ രൂപയുടെ മൂല്യം 87.82 എന്ന നിരക്കിലെത്തി. ക്രൂഡ് ഓയില്‍ വില അല്‍പ്പം കുറഞ്ഞു. ബ്രെന്റ് ക്രൂഡ് ബാരലിന് 66 ഡോളറിന് അടുത്തെത്തി. ഡോളര്‍ മൂല്യം ശക്തിപ്പെട്ടാല്‍ സ്വര്‍ണവില കുറയും. ഇന്ത്യന്‍ രൂപ ശക്തിപ്പെട്ടാലും സ്വര്‍ണവില കുറയും.

റഷ്യക്കെതിരായ അമേരിക്കയുടെയും യൂറോപ്പിന്റെയും ഉപരോധമാണ് വിപണിയിലെ പുതിയ വെല്ലുവിളി. ഇന്ത്യയുമായും ചൈനയുമായുമുള്ള വ്യാപാര തര്‍ക്കത്തില്‍ പരിഹാരമുണ്ടാകുമെന്ന തോന്നലുണ്ടാക്കിയത് സ്വര്‍ണവില കുറയാന്‍ ഇടയാക്കിയിരുന്നു. എന്നാല്‍ റഷ്യയുമായുള്ള ഉടക്ക് പുതിയ പ്രതിസന്ധിയാണ്. ഇന്ത്യയും ചൈനയും റഷ്യയുടെ എണ്ണ വാങ്ങുന്നത് പൂര്‍ണമായി നിര്‍ത്തുമോ എന്നാണ് ഇനി അറിയാനുള്ളത്.

Related Articles
Next Story
Share it