സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ആശ്വാസം; പവന് 81, 520 രൂപ
വെള്ളിവില പുതിയ റെക്കോര്‍ഡില്‍

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ആശ്വാസം. ഗ്രാമിന് 10 രൂപ കുറഞ്ഞ് വില 10,190 രൂപയും പവന് 80 രൂപ താഴ്ന്ന് 81,520 രൂപയുമായി. ഇനിയും വില ഉയരാനുള്ള സാധ്യത ഉണ്ടെന്നാണ് വിപണിയില്‍ നിന്നും ലഭിക്കുന്ന സൂചന. കഴിഞ്ഞദിവസം ഗ്രാമിന് 10,200 രൂപയും പവന് 81,600 രൂപയുമായി സ്വര്‍ണം പുതിയ റെക്കോര്‍ഡ് കുറിച്ചിരുന്നു. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5 രൂപ കുറഞ്ഞ് 8370 രൂപയായി.
14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6520 രൂപയായി. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4205 രൂപയുമാണ്. സ്വര്‍ണവില കുതിച്ച സാഹചര്യത്തില്‍ കുറഞ്ഞ കാരറ്റിലുള്ള ആഭരണങ്ങള്‍ വിപണിയില്‍ നിറയുന്നുണ്ട്. പലരും ഇത്തരം സ്വര്‍ണം വാങ്ങാന്‍ താല്‍പര്യം കാട്ടിത്തുടങ്ങി.
അതേസമയം വെള്ളിവിലയിലും റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ്. ഇന്നു ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 140 രൂപയായി. കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ ശരാശരി 90 രൂപയായിരുന്ന വിലയാണ്, ഒറ്റവര്‍ഷംകൊണ്ട് 50 രൂപയോളം കുതിച്ചുകയറിയത്. വെള്ളിവില വര്‍ധിക്കുന്നതും ഉപഭോക്താക്കളെ വെട്ടിലാക്കുന്നു.
രാജ്യാന്തര സ്വര്‍ണവില താഴ്ന്നത് കേരളത്തിലും വില കുറയാന്‍ ഇടയാക്കി. ഔണ്‍സിന് 3,656 ഡോളറില്‍ നിന്ന് രാജ്യാന്തരവില 3,643 ഡോളറിലേക്ക് കുറഞ്ഞു. ചൊവ്വാഴ്ച കുറിച്ച 3,673.95 ഡോളറാണ് റെക്കോര്‍ഡ്. ഗോള്‍ഡ് ഇടിഎഫ് പോലുള്ള നിക്ഷേപങ്ങള്‍ക്ക് പ്രിയമേറുന്നതും വില വര്‍ധിക്കാനുള്ള വഴിയൊരുക്കുന്നു. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുമ്പോള്‍ വില 88000 രൂപയോളം വരും. പണിക്കൂലിയും ജിഎസ്ടിയും ചേരുമ്പോഴാണിത്.