സംസ്ഥാനത്ത് 2ാം ദിവസവും ചാഞ്ചാട്ടം തുടര്‍ന്ന് സ്വര്‍ണം; പവന് 72,040 രൂപ
ഭൗന്മാരാഷ്ട്രീയ പ്രശനങ്ങള്‍ സ്വര്‍ണവില ഉയര്‍ത്തിയേക്കും എന്ന സൂചനകള്‍ വിപണിയില്‍ നിന്നും ലഭിക്കുന്നുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. കഴിഞ്ഞദിവസം 2200 രൂപയാണ് കുത്തനെ കുറഞ്ഞത്. എന്നാല്‍ വ്യാഴാഴ്ച പവന് 80 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഗ്രാമിന് 10 രൂപയും കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 9005 രൂപയാണ്. ഒരു പവന്‍ സ്വര്‍ണത്തിന് വ്യാഴാഴ്ച 72,040 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞദിവസം സ്വര്‍ണത്തിന് 72,120 രൂപയായിരുന്നു. ഗ്രാമിന് 9,015 രൂപയും.
ഭൗന്മാരാഷ്ട്രീയ പ്രശനങ്ങള്‍ സ്വര്‍ണവില ഉയര്‍ത്തിയേക്കും എന്ന സൂചനകളാണ് വിപണിയില്‍ നിന്നും ലഭിക്കുന്നത്. അതുകൊണ്ടുതന്നെ വിവാഹ ആവശ്യത്തിനും മറ്റും സ്വര്‍ണം വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ വില കുറയുമെന്ന് കരുതി കാത്തിരിക്കാതെ എത്രയും പെട്ടെന്ന് വാങ്ങുന്നത് നല്ലതാണ്. ഇനിയും കാത്തുനിന്നാല്‍ ചിലപ്പോള്‍ റെക്കോര്‍ഡ് വല നല്‍കി വാങ്ങേണ്ടി വന്നേക്കാം.
കഴിഞ്ഞദിവസം സര്‍വ്വകാല റെക്കോര്‍ഡില്‍ എത്തിയ സ്വര്‍ണവില ഉപഭോക്താക്കള്‍ ലാഭമെടുത്ത് പിരിഞ്ഞതോടെ കുറഞ്ഞിരുന്നു. താരിഫ് കുറയ്ക്കാന്‍ ട്രംപ് തീരുമാനിച്ചേക്കും എന്ന സൂചന വില കുറയാനുള്ള മറ്റൊരു കാരണമാണ്.
18 കാരറ്റ് സ്വര്‍ണവിലയും ഇന്നു നേരിയതോതില്‍ കുറഞ്ഞു. ഭീമ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.ബി. ഗോവിന്ദന്‍ നയിക്കുന്ന ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ (എ.കെ.ജി.എസ്.എം.എ) നിര്‍ണയപ്രകാരം 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 5 രൂപ കുറഞ്ഞ് 7,460 രൂപയായി. വെള്ളി വില ഗ്രാമിന് ഒരു രൂപ ഉയര്‍ന്ന് 110 രൂപയും. എസ്. അബ്ദുല്‍ നാസര്‍ വിഭാഗം എ.കെ.ജി.എസ്.എം.എ ഇന്നു 18 കാരറ്റിന് വില ഗ്രാമിന് 7,410 രൂപയില്‍ തന്നെ നിലനിര്‍ത്തി. വെള്ളി വിലയും മാറിയില്ല, ഗ്രാമിന് 109 രൂപ.
പവന് വ്യാഴാഴ്ച കേരളത്തില്‍ വില 72,040 രൂപയാണ്. ആഭരണമായി വാങ്ങുമ്പോള്‍ ഇതോടൊപ്പം 3% ജി.എസ്.ടി, 45 രൂപയും അതിന്റെ 18 ശതമാനവും ചേരുന്ന ഹോള്‍മാര്‍ക്ക് ചാര്‍ജ് (53.10 രൂപ), പണിക്കൂലി എന്നിവയും നല്‍കണം. പണിക്കൂലി ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് ഓരോ ജ്വല്ലറിയിലും വ്യത്യാസപ്പെട്ടിരിക്കും. ഇതു 3 മുതല്‍ 35 ശതമാനം വരെയൊക്കെയാകാം. പണിക്കൂലി കുറവുള്ളതും ഓഫറുകള്‍ നല്‍കുന്നതുമായ ജ്വല്ലറികളില്‍ നിന്ന് സ്വര്‍ണം വാങ്ങുന്നത് വാങ്ങല്‍വില കുറയാന്‍ സഹായിക്കും.