സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണവില; പവന് 72,800 രൂപ

വെള്ളി വിലയിലും മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണവില കുത്തനെ കുറഞ്ഞിരുന്നു. നാല് ദിവസങ്ങള്‍ക്ക് ശേഷം ബുധനാഴ്ച സ്വര്‍ണവില 73000 ത്തിന് താഴെയെത്തി.വ്യാഴാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 9100 രൂപയിലും പവന് 72800 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ബുധനാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 45 രൂപ കുറഞ്ഞ് 9100 രൂപയിലും പവന് 360 രൂപ കുറഞ്ഞ് 72800 രൂപയിലുമാണ് വ്യാപാരം നടന്നത്.

ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷനിലെ (AKGSMA) കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായുള്ള വിഭാഗത്തിന് ജൂലൈ 17 ന് 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7465 രൂപയിലും പവന് 59720 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള (AKGSMA) വിഭാഗത്തിനും വ്യാഴാഴ്ച 18 കാരറ്റ് സ്വര്‍ണത്തിന് വിലയില്‍ മാറ്റമില്ല. ഗ്രാമിന് 7500 രൂപയും പവന് 60000 രൂപയുമാണ്.

വ്യാഴാഴ്ച വെള്ളി വിലയിലും മാറ്റമില്ല. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 122 രൂപയിലാണ് കച്ചവടം നടക്കുന്നത്. മറു വിഭാഗവും 122 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

കര്‍ക്കിടക മാസം വന്നതോടെ കടകളില്‍ വിവാഹത്തിന് സ്വര്‍ണമെടുക്കുന്നവരുടെ ഒഴുക്കും കുറയും. അതുകൊണ്ടുതന്നെ ഈ മാസം സ്വര്‍ണവിലയില്‍ വര്‍ധന ഉണ്ടായാല്‍ അത് ഉപോഭോക്താക്കളെ സാരമായി ബാധിക്കില്ല. വില കുറയുകയാണെങ്കില്‍ കടകളില്‍ ഉപഭോക്താക്കളുടെ ഒഴുക്കുണ്ടാകും എന്നതില്‍ സംശയമില്ല.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് യുദ്ധം തുടരുന്നത് സ്വര്‍ണവില കൂട്ടിയേക്കുമെന്ന ആശങ്കയിലാണ് ഉപഭോക്താക്കള്‍. വരും ആഴ്ചകളില്‍ വ്യാപാര കരാറുകള്‍ അന്തിമമാകുമെന്നതാണ് ഉപഭോക്താക്കളുടെ പ്രതീക്ഷ. ഈ വര്‍ഷം സ്വര്‍ണത്തിന്റെ കാല്‍ ഭാഗത്തിലധികം വര്‍ദ്ധിച്ചിട്ടുണ്ട്. യുഎസിന്റെ അസ്ഥിരമായ വ്യാപാര നയം സ്വര്‍ണവില ഉയര്‍ത്തിയിട്ടുണ്ട്.

Related Articles
Next Story
Share it