മയക്കുമരുന്ന് ലഹരിയില്‍ വധശ്രമക്കേസ് പ്രതിയുടെ 'കൊലവിളി'; ഒരു സംഘം കൈകാര്യം ചെയ്തതോടെ ബോധം കെട്ട് വീണു

മഞ്ചേശ്വരം പൊലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു

മഞ്ചേശ്വരം: പൊലീസ് അന്വേഷിക്കുന്ന വധശ്രമക്കേസിലെ പ്രതി മയക്കുമരുന്ന് ലഹരിയില്‍ നാട്ടുകാരോട് തട്ടി ക്കയറുകയും കൊലവിളി നടത്തുകയും ചെയ്തു. ഇയാളുടെ പരാക്രമം തുടരുന്നതിനിടെ ചിലര്‍ കൈകാര്യം ചെയ്തു. ഇതോടെ പ്രതി ബോധംകെട്ട് വീണു. പിന്നീട് മഞ്ചേശ്വരം പൊലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ് കാവലില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ചൊവ്വാഴ്ച രാത്രി ഏട്ട് മണിയോടെ മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഒരാഴ്ച മുമ്പ് കാറിലെത്തിയ നാലംഗ സംഘം യുവാവിനെ മര്‍ദ്ദിച്ചതിന് ശേഷം കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ഈ കേസിലെ നാല് പ്രതികളില്‍ ഒരാളാണ് മയക്കുമരുന്ന് ലഹരിയില്‍ നാട്ടുകാരോട് തട്ടി കയറുകയും കൊലവിളി നടത്തുകയും ചെയ്തത്. ഇതിനിടെയാണ് ഒരു കൂട്ടം ആളുകള്‍ കൈകാര്യം ചെയ്തത്. അമിതമായി മയക്കുമരുന്ന് ഉപയോഗിച്ചത് മൂലമാണ് പ്രതി ബോധംകെട്ട് വീണതെന്ന് നാട്ടുകാര്‍ പറയുന്നു.

Related Articles
Next Story
Share it