മഞ്ചേശ്വരത്ത് ബസ് കാറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ വോര്‍ക്കാടി സ്വദേശിയായ 18 കാരന് ദാരുണാന്ത്യം
വോര്‍ക്കാടിയിലെ തോക്ക് നിവാസിയായ സിപ്രിയന്‍ ഡിസൂസയുടെ മകന്‍ കെല്‍വിന്‍ ഡിസൂസ ആണ് മരിച്ചത്

മഞ്ചേശ്വരം: ദേശീയപാത 66-ല്‍ രാഗം ജംഗ്ഷന് സമീപം ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ 18 കാരന്‍ മരിച്ചു. വെള്ളിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്.
വോര്‍ക്കാടിയിലെ തോക്ക് നിവാസിയായ സിപ്രിയന്‍ ഡിസൂസയുടെ മകന്‍ കെല്‍വിന്‍ ഡിസൂസ ആണ് മരിച്ചത്. കെല്‍വിന്‍ ഡിസൂസയെ കൂടാതെ പ്രജ്വല്‍ (24), പ്രീതം (19) എന്നിവരും കാറില്‍ ഉണ്ടായിരുന്നു. അപകടത്തില്‍ പരിക്കേറ്റ മൂന്നുപേരെയും മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ചികിത്സയില്‍ കഴിയുന്നതിനിടെ ഞായറാഴ്ച രാവിലെയാണ് കെല്‍വിന്‍ ഡിസൂസ മരിച്ചത്. അപകടസമയത്ത് കാറിന്റെ പിന്‍സീറ്റില്‍ ഇരിക്കുകയായിരുന്നു കെല്‍വിന്‍ ഡിസൂസ എന്നാണ് വിവരം.
Next Story