മാതാപിതാക്കള്‍ ക്ഷേത്രദര്‍ശനത്തിന് പോയ സമയത്ത് മകനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കൊഡലമുഗര്‍ പല്ലന പടുപ്പു വീട്ടിലെ ശേഖറിന്റെ മകനും മിയാപ്പദവ് പെട്രോള്‍ പമ്പിലെ ജീവനക്കാരനുമായ ഭരത് ആണ് മരിച്ചത്

മഞ്ചേശ്വരം: മാതാപിതാക്കള്‍ ക്ഷേത്ര ദര്‍ശനത്തിന് പോയ സമയത്ത് മകനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊഡലമുഗര്‍ പല്ലന പടുപ്പു വീട്ടിലെ ശേഖറിന്റെ മകനും മിയാപ്പദവ് പെട്രോള്‍ പമ്പിലെ ജീവനക്കാരനുമായ ഭരത്(22) ആണ് മരിച്ചത്.
ഞായറാഴ്ച രാവിലെ ശേഖറും ഭാര്യയും ക്ഷേത്ര ദര്‍ശനത്തിന് പോയതായിരുന്നു. 11 മണിയോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മകനെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ കയര്‍ മുറിച്ച് മാറ്റി ഉപ്പളയിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. മഞ്ചേശ്വരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Next Story