480.9 ഗ്രാം സ്വര്‍ണാഭരണങ്ങളുമായി യുവാവ് കെ. എസ്.ആര്‍.ടി.സി ബസില്‍ പിടിയില്‍; കുടുങ്ങിയത് മഞ്ചേശ്വരം ചെക് പോസ്റ്റില്‍ എക്‌സൈസ് നടത്തിയ ലഹരി പരിശോധനയില്‍

43 ലക്ഷത്തിലേറെ മൂല്യം വരുന്നതാണ് പിടികൂടിയ സ്വര്‍ണമെന്ന് എക് സൈസ് ഉദ്യോഗസ്ഥര്‍

കാസര്‍കോട്: 480.9 ഗ്രാം (60 പവനോളം)സ്വര്‍ണാഭരണങ്ങളുമായി യുവാവ് കെ. എസ്.ആര്‍.ടി.സി ബസില്‍ പിടിയില്‍. മഞ്ചേശ്വരം എക് സൈസ് ചെക് പോസ്റ്റിലാണ് സംഭവം. രാജസ്ഥാന്‍ സ്വദേശി ചെഗന്‍ലാലാണ് പിടിയിലായത്.

മയക്കുമരുന്ന് കടത്ത് തടയാന്‍ എക് സൈസ് സംഘം ബസില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്. രേഖകളില്ലാതെയാണ് യുവാവ് സ്വര്‍ണം കടത്തിയതെന്ന് എക്‌സൈസ് സംഘം അറിയിച്ചു. 43 ലക്ഷത്തിലേറെ മൂല്യം വരുന്നതാണ് പിടികൂടിയ സ്വര്‍ണമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.


പരിശോധന സംഘത്തില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ ഗംഗാധരന്‍, പ്രിവെന്റീവ് ഓഫീസര്‍ എം.വി ജിജിന്‍, ഗ്രേഡ് പ്രിവെന്റീവ് ഓഫീസര്‍മാരായ വിജയന്‍, ബാബുരാജ്, സിവില്‍ എക് സൈസ് ഓഫീസര്‍ രാഹുല്‍ എന്നിവര്‍ പങ്കെടുത്തു. ചെഗന്‍ലാലിനെ ജി.എസ്.ടി വകുപ്പിന് കൈമാറുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Related Articles
Next Story
Share it