ബൈക്കില്‍ കടത്തുകയായിരുന്ന 26.81 ഗ്രാം എംഡിഎംഎയുമായി മഞ്ചേശ്വരം സ്വദേശി പിടിയില്‍
ബങ്കര മഞ്ചേശ്വരത്തെ അബൂബക്കര്‍ ആബിദ് ആണ് അറസ്റ്റിലായത്.

മഞ്ചേശ്വരം: ബൈക്കില്‍ കടത്തുകയായിരുന്ന 26.81 ഗ്രാം എംഡിഎംഎയുമായി മഞ്ചേശ്വരം സ്വദേശി പിടിയില്‍. ബങ്കര മഞ്ചേശ്വരത്തെ അബൂബക്കര്‍ ആബിദ്(25) ആണ് അറസ്റ്റിലായത്. മഞ്ചേശ്വരം എസ് ഐ വൈഷ്ണവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.
തിങ്കളാഴ്ച പുലര്‍ച്ചെ 1.45 മണിയോടെ ഹൊസങ്കടി എന്‍.എച്ച് ഓവര്‍ ബ്രിഡ്ജ് റോഡില്‍ എസ്.ഐയുടെ നേതൃത്വത്തില്‍ നടത്തിയ രാത്രികാല പരിശോധനയ്ക്കിടെയാണ് ആബിദ് പിടിയിലാകുന്നത്. ബൈക്കില്‍ പോകുകയായിരുന്ന അബൂബക്കര്‍ ആബിദിനെ സംശയം തോന്നി പൊലീസ് സംഘം ദേഹപരിശോധന നടത്തിയപ്പോഴാണ് പാന്റിന്റെ പോക്കറ്റില്‍ നിന്നും മയക്ക് മരുന്ന് കണ്ടെത്തുന്നത്. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
Next Story

