പിറ്റ് എന്‍.ഡി.പി.എസ് നിയമപ്രകാരം നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍

മയക്കുമരുന്ന് വില്‍പ്പന സംഘത്തിലെ പ്രധാന കണ്ണികൂടിയാണ് അറസ്റ്റിലായതെന്ന് പൊലീസ

മഞ്ചേശ്വരം: പിറ്റ് എന്‍.ഡി.പി.എസ് നിയമ പ്രകാരം നിരവധി മയക്കുമരുന്ന് കേസിലെ പ്രതിയെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. ഉപ്പള പത് വാടിയിലെ അസ് ക്കര്‍ അലി(27)യെ ആണ് മയക്കു മരുന്ന് കേസില്‍ ജയിലില്‍ കഴിയുന്നതിനിടെ പിറ്റ് എന്‍.ഡി.പി.എസ് നിയമ പ്രകാരം അറസ്റ്റ് ചെയ്തത്.

തളിപ്പറമ്പ് പൊലീസ് 30. 49 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി അസ്‌ക്കര്‍ അലിയെ 9 മാസം മുമ്പ് പിടികൂടിയിരുന്നു. കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ തളിപ്പറമ്പ് പൊലീസും മഞ്ചേശ്വരം പൊലീസും ചേര്‍ന്ന് വീട്ടില്‍ നടത്തിയ പരിശോധനയില്‍ 3. 407 കിലോഗ്രാം എം.ഡി.എം.എ മയക്കുമരുന്ന് പിടികൂടി.

കാസര്‍കോട് ജില്ലയില്‍ ഇന്നുവരെ പിടികൂടിയതില്‍ ഏറ്റവും വലിയ മയക്കു മരുന്ന് വേട്ടയാണിത്. കൂടാതെ 642. 65 ഗ്രാം കഞ്ചാവ് പിടികൂടിയ കേസിലും 96.96 ഗ്രാം കൊക്കൈന്‍ പിടികൂടിയ കേസിലും അസ്‌ക്കര്‍ അലി പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

ആന്ധ്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്നതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. മയക്കുമരുന്ന് വില്‍പ്പന സംഘത്തിലെ പ്രധാന കണ്ണികൂടിയാണ് അസ്‌ക്കര്‍ അലിയെന്ന് പൊലീസ് പറഞ്ഞു. മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇ. അനൂപിന്റെ നേതൃത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Related Articles
Next Story
Share it