മഞ്ചേശ്വരം ബാക്രവയലില്‍ യുവാവിന് വെടിയേറ്റു

പന്നിക്കെണിയില്‍ നിന്നും വെടിയേറ്റതാണെന്ന സംശയത്തില്‍ പൊലീസ്

മഞ്ചേശ്വരം: ബാക്രവയലില്‍ യുവാവിന് വെടിയേറ്റു. ബാക്രവയലിലെ അടക്ക വ്യാപാരി നടിവയലിലെ സവാദി(28) നാണ് വെടിയേറ്റത്. പന്നിക്കെണിയില്‍ നിന്നാണ് സവാദിന് വെടിയേറ്റതെന്നാണ് സംശയം. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഞായറാഴ്ച രാത്രി ഒമ്പതര മണിയോടെ ബാക്രവയല്‍ മജന്തൂര്‍ കുന്നിന്‍ മുകളില്‍ നിന്ന് വെളിച്ചം കണ്ടതിനെ തുടര്‍ന്ന് സവാദും മൂന്ന് പേരും ചേര്‍ന്ന് അന്വേഷിക്കാന്‍ പോകുന്നതിനിടെയാണ് സവാദിന്റെ തുടക്ക് വെടിയേറ്റത്.

ഉടന്‍ തന്നെ സവാദിനെ കൂടെ ഉണ്ടായിരുന്നവരും നാട്ടുകാരും ചേര്‍ന്ന് മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രാത്രി തന്നെ മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി പരിസരം പരിശോധിക്കുന്നതിനിടെ പന്നിക്ക് വേണ്ടിയുള്ള കെണിയില്‍ വെച്ച രണ്ട് തോക്കുകള്‍ കണ്ടെത്തി. കര്‍ണ്ണാടക അതിര്‍ത്തിയായതിനാല്‍ രാത്രി കാലങ്ങളില്‍ കര്‍ണ്ണാടകയില്‍ നിന്ന് പന്നിയെയും മുയലിനെയും പിടികൂടാന്‍ ഒരുസംഘം ഇവിടെ എത്താറുണ്ടെന്ന് പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്.

Related Articles
Next Story
Share it