സര്‍വീസ് റോഡില്‍ നിന്നും വെള്ളം കുത്തിയൊലിക്കുന്നു; പൊസോട്ട് 15 വീടുകളും ഹൊസങ്കടിയില്‍ 8 കടകളും വെള്ളത്തില്‍

ദേശീയപാത നിര്‍മ്മാണത്തിനിടയില്‍ വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യമേര്‍പ്പെടുത്താതിരുന്നതാണ് കാരണമെന്ന് പരിസരവാസികള്‍

മഞ്ചേശ്വരം: കനത്ത മഴ മൂലം സര്‍വീസ് റോഡില്‍ നിന്നും സമീപ പ്രദേശങ്ങളിലേക്ക് വെള്ളം കുത്തിയൊലിക്കുന്നു. ദേശീയപാത നിര്‍മ്മാണത്തിനിടയില്‍ വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യമേര്‍പ്പെടുത്താതിരുന്നതാണ് ഇതിന് കാരണമെന്നാണ് പരിസരവാസികള്‍ പറയുന്നത്.


പൊസോട്ട് 15 വീടുകളും ഹൊസങ്കടിയില്‍ എട്ട് കടകളും വെള്ളത്തിലായി. വാഹനഗതാഗതവും തടസപ്പെടുകയാണ്.

Related Articles
Next Story
Share it