കസ്റ്റഡിയിലെടുത്ത വാറണ്ട് പ്രതി പൊലീസ് സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ടു
മഞ്ചേശ്വരം പൊസോട്ടെ സിദ്ദീഖ് സാരിഖ് ഫര്‍ഹാന്‍ ആണ് സ്റ്റേഷനില്‍ നിന്നും രക്ഷപ്പെട്ടത്

മഞ്ചേശ്വരം: കസ്റ്റഡിയിലെടുത്ത് ലോക്കപ്പിലേക്ക് മാറ്റിയ വാറണ്ട് കേസിലെ പ്രതി പൊലീസ് സ്റ്റേഷനില്‍ നിന്ന് ഓടി രക്ഷപ്പെട്ടു. മഞ്ചേശ്വരം പൊസോട്ടെ സിദ്ദീഖ് സാരിഖ് ഫര്‍ഹാന്‍(33) ആണ് മഞ്ചേശ്വരം സ്റ്റേഷന്‍ ലോക്കപ്പില്‍ നിന്ന് തിങ്കളാഴ്ച രാവിലെ 11 മണിയോടെ പൊലീസുകാരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്.
രാവിലെ ഏട്ടു മണിയോടെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. മറ്റ് അഞ്ച് വാറണ്ട് കേസുകളിലെ പ്രതികളുടെ കൂടെയാണ് സാരിഖ് ഫര്‍ഹാനെ ലോക്കപ്പിലേക്ക് മാറ്റിയത്. മഞ്ചേശ്വരം- വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനുകളിലായി സിദ്ദീഖിന് ഒരോ വാറണ്ട് കേസുകള്‍ നിലവിലുണ്ട്. പ്രതിയെ കണ്ടെത്താന്‍ മഞ്ചേശ്വരം പൊലീസ് വ്യാപകമായ അന്വേഷണം നടത്തുന്നുണ്ട്.
എത്രയും പെട്ടെന്ന് തന്നെ ഇയാള്‍ വലയിലാകുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മറ്റ് സ്റ്റേഷനുകളിലേക്കും ഇതുസംബന്ധിച്ച വിവരം അറിയിച്ചിട്ടുണ്ടെന്നും അന്വേഷണം ഊര്‍ജിതമാക്കുമെന്നും സംഘം വ്യക്തമാക്കി.