കനത്ത മഴയെ തുടര്‍ന്ന് വാഹനങ്ങള്‍ റോഡില്‍ തെന്നിമറിഞ്ഞു; യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു

മഞ്ചേശ്വരത്തും ഉപ്പളയിലും കുമ്പളയിലുമാണ് വാഹനങ്ങള്‍ റോഡില്‍ തെന്നി മറിഞ്ഞത്

മഞ്ചേശ്വരം: നിര്‍ത്താതെ പെയ്യുന്ന കനത്തമഴയെ തുടര്‍ന്ന് മഞ്ചേശ്വരത്തും ഉപ്പളയിലും കുമ്പളയിലും വാഹനങ്ങള്‍ റോഡില്‍ തെന്നി മറിഞ്ഞു. മൂന്ന് അപകടങ്ങളിലും യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ബുധനാഴ്ച രാവിലെ 7 മണിയോടെ മഞ്ചേശ്വരം രാഗം ജംഗ്ഷനില്‍ കാര്‍ റോഡില്‍ നിന്ന് തെന്നി നിയന്ത്രണം വിട്ട് ഡിവൈഡലിടിച്ച് മറിഞ്ഞു.


രാവിലെ ഏഴര മണിക്ക് ഉപ്പളയില്‍ ടെമ്പോ തെന്നി നിയന്ത്രണം വിട്ട് മുന്നില്‍ പോകുകയായിരുന്ന ഒരു വാഹനത്തിന്റെ പിറകിലിടിച്ചു. രാവിലെ എട്ടു മണിയോടെ കുമ്പള ഭാസ്‌ക്കര നഗറില്‍ കാര്‍ റോഡില്‍ നിന്ന് തെന്നി നിയന്ത്രണം വിട്ട് കലുങ്കിലിടിച്ച് കുഴിയിലേക്ക് മറിഞ്ഞു. അപകടത്തില്‍ വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.

Related Articles
Next Story
Share it