എം.ഡി.എം.എയുമായി ഉള്ളാള്‍ സ്വദേശി തലപ്പാടിയില്‍ പിടിയില്‍
ഉള്ളാള്‍ മാസ്തിക്കട്ട അസാദ് നഗറിലെ ഫൈസല്‍ ഹുസൈനാണ് പിടിയിലായത്.

മഞ്ചേശ്വരം: എം.ഡി.എം.എയുമായി ഉള്ളാള്‍ സ്വദേശി തലപ്പാടിയില്‍ പിടിയില്‍. രണ്ട് ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി ഉള്ളാള്‍ മാസ്തിക്കട്ട അസാദ് നഗറിലെ ഫൈസല്‍ ഹുസൈനാണ് (33) പിടിയിലായത്. മഞ്ചേശ്വരം പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.
വില്‍പ്പനക്ക് കൊണ്ടുവരുമ്പോള്‍ തലപ്പാടിയില്‍ വെച്ചാണ് ഇയാള്‍ പൊലീസ് പിടിയിലാകുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.
Next Story