എട്ടുവയസുകാരനുള്‍പ്പെടെ രണ്ടുപേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു
രണ്ടുപേര്‍ക്കും ജില്ലാ ആസ്പത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി

മഞ്ചേശ്വരം: മച്ചംപാടിയില്‍ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. ഏട്ടു വയസുകാരനുള്‍പ്പെടെ രണ്ടുപേര്‍ക്ക് നായയുടെ കടിയേറ്റു. മച്ചം പാടി കോടിയില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥിയായ എട്ടു വയസുകാരനും ബഡാജെയിലെ മുസ്തഫക്കുമാണ് നായയുടെ കടിയേറ്റത്. വിദ്യാര്‍ത്ഥിയെ വീട്ടുമുറ്റത്ത് നിന്ന് പിന്തുടര്‍ന്നെത്തിയ നായ അക്രമിക്കുകയായിരുന്നു.
കുട്ടിയുടെ കാലിലാണ് കടിയേറ്റത്. ബഡാജെയില്‍ മുസ്തഫ നടന്നുപോകുമ്പോള്‍ നായ പിന്തുടര്‍ന്നെത്തി. ഓടിക്കുന്നതിടെ മുസ്തഫയുടെ കൈക്ക് നായ കടിക്കുകയായിരുന്നു. രണ്ടുപേരെയും ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story