കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പരിക്ക്
രണ്ട് പേരെയും മംഗളൂരുവിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു

ഹൊസങ്കടി : കാറും ബൈക്കും കൂടിയിടിച്ച് രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം. വെള്ളിയാഴ്ച പുലര്‍ച്ചെ മംഗളൂരു ഭാഗത്തേക്ക് പോകുകയായിരുന്ന കാറും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കുമാണ് ഹൊസങ്കടി ദേശീയപാത സര്‍വീസ് റോഡില്‍ കൂടിയിടിച്ചത്.
ഇടിയുടെ ആഘാതത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ റോഡിലേക്ക് തെറിച്ച് വീഴുകയും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. രണ്ട് പേരെയും മംഗളൂരുവിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story