മഞ്ചേശ്വരത്ത് വീട്ടില്‍ നിന്ന് 200 തേങ്ങകള്‍ മോഷ്ടിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

മഞ്ചേശ്വരം മാട ക്ഷേത്രത്തിന് സമീപത്തെ ബഷീര്‍, ദിനശന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

മഞ്ചേശ്വരം: വീട്ടില്‍ നിന്ന് 200 തേങ്ങകള്‍ മോഷ്ടിച്ച കേസില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം മാട ക്ഷേത്രത്തിന് സമീപത്തെ ബഷീര്‍(33), ദിനശന്‍(35) എന്നിവരെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച മാട ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന ഹരീഷിന്റെ വീട്ടില്‍ നിന്നാണ് തേങ്ങ മോഷണം പോയത്.

ഹരീഷും ഭാര്യയും വീട് പൂട്ടി രാവിലെ ജോലിക്ക് പോയതായിരുന്നു. വൈകിട്ട് തിരിച്ചെത്തിയപ്പോഴാണ് ഷെഡില്‍ സൂക്ഷിച്ച 200 തേങ്ങകള്‍ മോഷണം പോയതായി അറിയുന്നത്. ഹരീഷിന്റെ വീടിന്റെ പരിസരത്ത് ബഷീറും ദിനേശനും ചുറ്റിക്കറങ്ങുന്നതായി ചിലരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇവരെ സ്റ്റേഷനില്‍ വിളിച്ച് വരുത്തി കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ മോഷ്ടിച്ച തേങ്ങ കടയില്‍ വിറ്റതായും കിട്ടിയ പണം കൊണ്ട് ബാറില്‍ കയറി മദ്യപിച്ചതായും പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു. പ്രതികളെ ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും.

Related Articles
Next Story
Share it