വാടകവീടിന്റെ ജനല്‍ തകര്‍ത്ത് രണ്ടരപവന്‍ സ്വര്‍ണം കവര്‍ന്നതായി പരാതി

ഉത്തര്‍പ്രദേശ് വീരപൂര്‍ സ്വദേശി യോഗേഷിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്

മഞ്ചേശ്വരം: വാടകവീടിന്റെ ജനല്‍ തകര്‍ത്ത് രണ്ടരപവന്‍ സ്വര്‍ണം കവര്‍ന്നതായി പരാതി. ഉത്തര്‍പ്രദേശ് സ്വദേശി താമസിക്കുന്ന വാടക വീടിന്റെ ജനല്‍ തകര്‍ത്താണ് മോഷണം നടത്തിയത്. കുഞ്ചത്തൂര്‍ കണ്വതീര്‍ത്ഥയില്‍ വാടക വീട്ടില്‍ താമസക്കാരനും ഉത്തര്‍പ്രദേശ് വീരപൂര്‍ സ്വദേശിയുമായ യോഗേഷിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.

ബുധനാഴ്ച രാവിലെ യോഗേഷ് വീട് പൂട്ടി മംഗളൂരുവിലേക്ക് പോയതായിരുന്നു. വൈകിട്ടോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി തിരിച്ചറിയുന്നത്. വീടിന്റെ മരത്തിന്റെ ജനല്‍ തകര്‍ത്ത് അകത്ത് കയറിയ മോഷ്ടാവ് അലമാര കുത്തിത്തുറന്ന് അകത്ത് സൂക്ഷിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന് സ്ഥലം വിടുകയായിരുന്നു. പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles
Next Story
Share it