കട കുത്തിതുറന്ന് പണം കൈക്കലാക്കുന്ന ദൃശ്യം വാട്സ് ആപ്പ് ഗ്രൂപ്പില്‍ പ്രചരിച്ചു; പ്രതി അറസ്റ്റില്‍

കര്‍ണാടക പുത്തൂര്‍ നെല്ലിയാടിയിലെ അഷ് റഫിനെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്.

മഞ്ചേശ്വരം: കട കുത്തി തുറന്ന് പണം കൈലാക്കുന്ന ദൃശ്യം വാട്സ് ആപ്പ് ഗ്രൂപ്പില്‍ പ്രചരിപ്പിച്ചതോടെ പ്രതി പിടിലായി. കര്‍ണാടക പുത്തൂര്‍ നെല്ലിയാടിയിലെ അഷ് റഫിനെ(53)യാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഹൊസങ്കടിയിലെ ജഗദീഷിന്റെ ആയുര്‍വേദ കടയുടെ ഷട്ടര്‍ തകര്‍ത്ത് 10,000 രൂപ കവര്‍ന്നിരുന്നു.

കടയുടെ സി.സി.ടി.വിയില്‍ പ്രതി അഷ് റഫിന്റെ ദൃശ്യം പതിഞ്ഞിരുന്നു. ഇത് പിന്നീട് വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ദൃശ്യം കണ്ട ഒരു ഓട്ടോ ഡ്രൈവര്‍ പ്രതി തന്റെ ഓട്ടോയില്‍ ഹൊസങ്കടി ഭാഗത്തെ ക്വാര്‍ട്ടേഴ് സില്‍ പോയതായി പൊലീസില്‍ വിവരം നല്‍കുകയും ചെയ്തു. പിന്നീട് പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കുറ്റം സമ്മതിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.

Related Articles
Next Story
Share it