തലപ്പാടി അപകടത്തില്‍ 6 പേര്‍ മരിച്ച സംഭവം; ടയറുകള്‍ തേയ്മാനം വന്ന കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ നാട്ടുകാര്‍ തടഞ്ഞു
മഞ്ചേശ്വരം പൊലീസും എം.വി.ഡിയും സ്ഥലത്തെത്തി അപകടാവസ്ഥയിലായ നാല് ബസുകളെ തിരിച്ചയച്ചു

തലപ്പാടി: തലപ്പാടിയിലുണ്ടായ അപകടത്തില്‍ ആറുപേര്‍ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ടയറുകള്‍ തേയ്മാനം വന്ന കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ നാട്ടുകാര്‍ തടഞ്ഞു. വ്യാഴാഴ്ച തലപ്പാടിയില്‍ കര്‍ണാടക ട്രാന്‍സ് പോര്‍ട്ട് ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ യാത്രക്കാരായ ആറ് പേര്‍ മരിച്ചിരുന്നു. ബസിന്റെ അമിത വേഗതയും നാല് ടയറുകള്‍ക്ക് തേയ്മാനം സംഭവിച്ചതുമാണ് അപകടത്തിനിടയാക്കിയതെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തിരുന്നു.
ഇതേ തുടര്‍ന്ന് വെള്ളിയാഴ്ച നാട്ടുകാര്‍ കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ തടഞ്ഞുനിര്‍ത്തി ടയറുകള്‍ പരിശോധിച്ചപ്പോള്‍ ചില ബസുകളുടെ ടയറുകള്‍ പൊട്ടിപ്പോയതായും ചില ടയറുകള്‍ക്ക് തേയ്മാനം സംഭവിച്ചതായും കണ്ടെത്തി. മഞ്ചേശ്വരം പൊലീസും എം.വി.ഡിയും സ്ഥലത്തെത്തി അപകടാവസ്ഥയിലായ നാല് ബസുകളെ തിരിച്ചയച്ചു.
Next Story