വീടിന് സമീപത്തെ ഷെഡിലേക്ക് 116 കിലോ കഞ്ചാവെത്തിച്ച സംഭവം; ടെമ്പോ ഡ്രൈവര്‍ അറസ്റ്റില്‍
ബല്‍ഗാം സ്വദേശി സിദ്ധഗൗഡയെ ആണ് അറസ്റ്റ് ചെയ്തത്

മഞ്ചേശ്വരം : വീടിന് സമീപത്തെ ഷെഡിലേക്ക് 116 കിലോ കഞ്ചാവെത്തിച്ച സംഭവത്തില്‍ ടെമ്പോ ഡ്രൈവര്‍ അറസ്റ്റില്‍. ബല്‍ഗാം സ്വദേശി സിദ്ധഗൗഡയെ(24) ആണ് മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇ അനൂപ് കുമാറും സംഘവും പിടികൂടിയത്. മുഖ്യ പ്രതിക്ക് വേണ്ടി അമ്പേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു.
രണ്ടാഴ്ച മുമ്പ് കൊടലമുഗര്‍ സുള്ളിമെ എന്ന സ്ഥലത്ത് ഒരു വീടിന് സമീപത്തെ ഷെഡില്‍ വെച്ചാണ് നാല് പ്ലാസ്റ്റിക്ക് കവറുകളിലായി സൂക്ഷിച്ച 116 കിലോ കഞ്ചാവും കഞ്ചാവെത്തിച്ച ടെമ്പോയും മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സിദ്ധഗൗഡ ഇവിടേക്ക് കഞ്ചാവ് എത്തിച്ച വിവരം ലഭിച്ചത്. പ്രതിയെ കോടതി റിമാണ്ട് ചെയ്തു.
Next Story