മഞ്ചേശ്വരത്ത് തീവണ്ടി തട്ടി തമിഴ്നാട് സ്വദേശി മരിച്ചു

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് തീവണ്ടിയിറങ്ങി ട്രാക്കിലൂടെ നടക്കവെ മറ്റൊരു തീവണ്ടി തട്ടി തമിഴ്നാട് സ്വദേശി മരിച്ചു. തമിഴ്നാട് കാട്ടുതല വാസല്‍ സ്വദേശി നജ്മുദ്ദീന്‍ ഖാദര്‍ ബച്ച(71)യാണ് മരിച്ചത്.തിങ്കളാഴ്ച വൈകീട്ടായിരുന്നു അപകടം. മഞ്ചേശ്വരം റെയില്‍വെ സ്റ്റേഷനില്‍ നിന്ന് എഗ്മോര്‍ തീവണ്ടി ഇറങ്ങി നടന്ന് റെയില്‍വെ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ മംഗളൂരു ഭാഗത്ത് നിന്ന് വരികയായിരുന്ന മാവേലി എക്‌സ്പ്രസ്സാണ് ഇടിച്ചത്. മഞ്ചേശ്വരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം മംഗല്‍പ്പാടി താലൂക്ക് ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Next Story