മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ ലോക്കപ്പില്‍ നിന്ന് രക്ഷപ്പെട്ട പ്രതി അറസ്റ്റില്‍

പൊസോട്ടെ സിദ്ധീഖ് സാരിഖ് ഫര്‍ഹാനെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്

മഞ്ചേശ്വരം: പൊലീസ് സ്റ്റേഷന്‍ ലോക്കപ്പില്‍ നിന്ന് ഓടിപ്പോയ പ്രതിയെ അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം പൊസോട്ടെ സിദ്ധീഖ് സാരിഖ് ഫര്‍ഹാനെ(33)യാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. വാറണ്ട് കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന സാരിഖ് ഫര്‍ഹാനെ ഞായറാഴ്ച രാവിലെയാണ് കസ്റ്റഡിയിലെടുത്ത് മറ്റു അഞ്ച് പ്രതികളോടൊപ്പം ലോക്കപ്പിലേക്ക് മാറ്റിയത്.

11 മണിയോടെ സ്റ്റേഷനില്‍ ഉണ്ടായിരുന്ന പൊലീസുകാരുടെ കണ്ണ് വെട്ടിച്ചാണ് ഇയാള്‍ രക്ഷപ്പെട്ടത്. വിദ്യാനഗര്‍, മഞ്ചേശ്വരം പൊലീസ് സ്റ്റേഷനുകളായി ഓരോ വാറണ്ട് കേസിലെ പ്രതിയാണ് ഫര്‍ഹാന്‍. ലോക്കപ്പില്‍ നിന്ന് രക്ഷപ്പെട്ടതിനും ഫര്‍ഹാനെതിരെ കേസെടുത്തു.

ഫര്‍ഹാനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. മറ്റ് സ്റ്റേഷനുകളിലും വിവരം അറിയിച്ചിരുന്നു. ഇതിനിടെ ചൊവ്വാഴ്ച രാത്രി മഞ്ചേശ്വരത്ത് വെച്ചാണ് ഫര്‍ഹാനെ പിടികൂടിയത്. തുടര്‍ന്ന് സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Related Articles
Next Story
Share it