ഉപ്പളയില്‍ തീവണ്ടിക്ക് നേരെ കല്ലേറ്; യാത്രക്കാരിക്ക് പരിക്ക്

കണ്ണൂരില്‍ നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന യശ്വന്തപുര എക്‌സ്പ്രസിന് നേരെയാണ് ഉപ്പള റെയില്‍വെ സ്റ്റേഷന് സമീപം വെച്ച് കല്ലേറുണ്ടായത്.

ഉപ്പള: തീവണ്ടിക്ക് നേരെ കല്ലേറ് നടത്തിയ സംഭവത്തില്‍ യാത്രക്കാരിക്ക് പരിക്കേറ്റു. വടകരയിലെ ശാന്തിനി(48)ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെ കണ്ണൂരില്‍ നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന യശ്വന്തപുര എക്‌സ്പ്രസിന് നേരെയാണ് ഉപ്പള റെയില്‍വെ സ്റ്റേഷന് സമീപം വെച്ച് കല്ലേറുണ്ടായത്.

ജനാലക്കരികില്‍ ഇരിക്കുകയായിരുന്ന ശാന്തിനിയുടെ ചെവിയുടെ ഭാഗത്താണ് പരിക്കേറ്റത്. മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രാഥമിക ചികിത്സ തേടിയ യുവതി സുഖം പ്രാപിച്ചുവരികയാണ്. റെയില്‍വെ പൊലീസും മഞ്ചേശ്വരം പൊലീസും സ്ഥലത്തെത്തി അന്വേഷണം നടത്തി. പ്രതിയെ കണ്ടെത്താനായി സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.

Related Articles
Next Story
Share it