ഹോട്ടലിന് സമീപം നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ കവര്‍ന്നു
മിയാപ്പദവിലെ മുഹമ്മദിന്റെ സ്‌കൂട്ടറാണ് കവര്‍ന്നത്.

ഹൊസങ്കടി: ഹോട്ടലിന് സമീപത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ അരമണിക്കുറിനുള്ളില്‍ കവര്‍ന്നു. മിയാപ്പദവിലെ മുഹമ്മദിന്റെ സ്‌കൂട്ടറാണ് കവര്‍ന്നത്. ഞായറാഴ്ച ഉച്ചക്ക് മുഹമ്മദ് ഭക്ഷണം കഴിക്കാന്‍ വേണ്ടി ഹൊസങ്കടി ടൗണിലെ ഒരു ഹോട്ടലിന്റെ മുന്നില്‍ നിര്‍ത്തിട്ടതായിരുന്നു.
ഭക്ഷണം കഴിച്ച് അര മണിക്കൂറിന് ശേഷം തിരിച്ചെത്തിയപ്പോള്‍ സ്‌കൂട്ടര്‍ കാണാനില്ലായിരുന്നു. മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Next Story