കനത്ത മഴയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു; കുടുംബം അല്‍ഭുതകരമായി രക്ഷപ്പെട്ടു

മീഞ്ച അരിയാല കളിജയിലെ ബാബുറൈയുടെ വീടാണ് തകര്‍ന്നത്

മീഞ്ച: കനത്ത മഴയില്‍ ഓട് മേഞ്ഞ വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു. മീഞ്ച അരിയാല കളിജയിലെ ബാബുറൈയുടെ വീടാണ് തകര്‍ന്നത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. സംഭവ സമയത്ത് ബാബുറൈയും പ്രായമായ അച്ഛനും സഹോദരങ്ങളും ഉണ്ടായിരുന്നു. കാലപ്പഴക്കമുള്ള വീടാണ് തകര്‍ന്നത്.

മേല്‍ക്കൂര തകരുന്ന ശബ്ദം കേട്ട് വീട്ടിലുള്ളവര്‍ ഉടന്‍ തന്നെ പുറത്തേക്കോടുകയായിരുന്നു. പെട്ടെന്ന് പുറത്തുകടക്കാന്‍ കഴിഞ്ഞതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴയായിരുന്നു. പലയിടത്തും നാശനഷ്ടങ്ങളും സംഭവിച്ചു.

Related Articles
Next Story
Share it