പനി ബാധിച്ച് ചികിത്സയിലായിരുന്ന റിട്ട. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വി ദിനേശ് മരിച്ചു
സ്‌കൂള്‍ അധ്യാപകനായും എടനീര്‍ ഗവ. ഹൈസ്‌കൂളില്‍ പ്രധാനാധ്യാപകനായും സേവനമനുഷ്ഠിച്ചിരുന്നു

മഞ്ചേശ്വരം: പനി ബാധിച്ച് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന റിട്ട. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ മഞ്ചേശ്വരം വാമഞ്ചൂരിലെ വി ദിനേശ്(56) മരിച്ചു. മംഗളൂരുവിലെ സ്വകാര്യാസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം. സ്‌കൂള്‍ അധ്യാപകനായും എടനീര്‍ ഗവ. ഹൈസ്‌കൂളില്‍ പ്രധാനാധ്യാപകനായും സേവനമനുഷ്ഠിച്ചിരുന്നു.
അഞ്ചുവര്‍ഷം മഞ്ചേശ്വരം ഉപജില്ലാ ഓഫീസറായി പ്രവര്‍ത്തിച്ചു. 2025 മെയ് 12ന് വിദ്യാഭ്യാസ ഉപഡയറക്ടറായി സ്ഥാനക്കയറ്റം ലഭിച്ചു. മെയ് 31ന് സര്‍വീസില്‍ നിന്ന് വിരമിച്ചു. പരേതരായ കുഞ്ഞിരാമന്റെയും അമ്മിണിയുടെയും മകനാണ്. ഭാര്യ: കെ ശ്രീലേഖ. മക്കള്‍: ഡി.വി ശ്രീഷ്മ, ഡി ദേവപ്രിയ, ഡി.വി അഭിറാം. സഹോദരങ്ങള്‍: ശീലാവതി, അഹല്യ.
Next Story