Begin typing your search above and press return to search.
പൊസോട്ട് കാറും ബൈക്കും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
മജിര്‍പ്പളയിലെ കാല്‍വിന്‍, പ്രീതം, പ്രജോല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

മഞ്ചേശ്വരം: പൊസോട്ട് കാറും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. മൂന്നുപേരെയും സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മജിര്‍പ്പളയിലെ കാല്‍വിന്‍(18), പ്രീതം(19), പ്രജോല്‍(24) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇതില്‍ കാല്‍വിനിന്റെ നില ഗുരുതരമാണ്. വെള്ളിയാഴ്ച രാവിലെ 8 മണിയോടെ പൊസോട്ട് വെച്ചാണ് അപകടം. കനത്ത മഴയില്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമെന്നാണ് അറിയുന്നത്.
Next Story