കാല്‍നടയാത്രക്കാരിയുടെ മാല പൊട്ടിച്ച് രക്ഷപ്പെട്ട പ്രതിയെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്

നക്കരക്കാടിലെ വീട്ടമ്മയുടെ നാലര പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണ കരിമണിമാലയാണ് ബൈക്കിലെത്തിയ ആള്‍ പൊട്ടിക്കാന്‍ ശ്രമിച്ചത്

പൈവളിഗെ: കാല്‍നട യാത്രക്കാരിയുടെ മാല പൊട്ടിച്ച് രക്ഷപ്പെട്ട പ്രതിയെ കണ്ടെത്താന്‍ കുമ്പള പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പൈവളിഗെ നക്കരക്കാടില്‍ താമസിക്കുന്ന വീട്ടമ്മയുടെ നാലര പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണ കരിമണിമാലയാണ് ബൈക്കിലെത്തിയ ഒരാള്‍ കഴിഞ്ഞ ദിവസം പൊട്ടിക്കാന്‍ ശ്രമിച്ചത്. വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന വീട്ടമ്മയോട് വഴി ചോദിക്കുന്നതിനിടെ പ്രതി കഴുത്തിലുണ്ടായിന്ന മാല പൊട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് പിടിവലി നടക്കുകയും വീട്ടമ്മ പ്രതിയെ മര്‍ദ്ദിക്കുകയും ചെയ്തു.

വീട്ടമ്മ ബഹളം വെക്കുന്നതിനിടെ പ്രതി ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. മാല പല കഷണങ്ങളായി പൊട്ടി പോയിട്ടുണ്ട്. പ്രതി കടന്നു പോയ സ്ഥലങ്ങളില്‍ കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജിജേഷ്, എസ്.ഐ ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം നടത്തുകയാണ്. പരിസരത്തെ നിരവധി ഡി.സി.ടി.വി. ക്യാമറ ദൃശ്യങ്ങളും സംഘം പരിശോധിക്കുന്നുണ്ട്.

Related Articles
Next Story
Share it