16 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പതിനെട്ടുകാരനെതിരെ പോക്സോ കേസ്

പെണ്‍കുട്ടിയുടെ ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയതോടെ പ്രതി ഓടിരക്ഷപ്പെട്ടു

മഞ്ചേശ്വരം: പതിനാറുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പതിനൊട്ടുകാരന്‍ നാട്ടുകാര്‍ പിടികൂടുന്നതിനിടെ ഓടി രക്ഷപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് പതിനെട്ടുകാരനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. ഞായറാഴ്ച രാവിലെ 11 മണിയോടെ വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന പതിനാറുകാരിയെയാണ് യുവാവ് കടന്നു പിടിക്കാന്‍ ശ്രമിച്ചത്.

പെണ്‍കുട്ടി ബഹളം വെച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തി യുവാവിനെ പിടികൂടിയെങ്കിലും ചോദ്യം ചെയ്യുന്നതിനിടെ ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതിയെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it