സമാന്തര ലോട്ടറി ചൂതാട്ടം; ബന്തിയോട്ട് വ്യാപാരി അറസ്റ്റില്‍

കടയില്‍ നിന്ന് 31, 0000 രൂപ പിടിച്ചെടുത്തു

ബന്തിയോട്: സമാന്തര ലോട്ടറി ചൂതാട്ടത്തിലേര്‍പ്പെട്ട വ്യാപാരി അറസ്റ്റില്‍. ബന്തിയോട്ടെ വ്യാപാരിയായ മഞ്ചുനാഥനെയാണ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്. കടയില്‍ നിന്ന് 31, 0000 രൂപ പിടിച്ചെടുത്തു. ജാമ്യമില്ലാ വകുപ്പ് ചേര്‍ത്താണ് അറസ്റ്റ് ചെയ്തത്. ദിവസവും നറുക്കെടുക്കുന്ന കേരള ലോട്ടറിയുടെ ഒന്നാം സമ്മാനത്തുകയുടെ അവസാനത്തെ മൂന്നക്ക നമ്പറില്‍ 100 രൂപ കെട്ടിവെച്ചാല്‍ 50,000 രൂപയാണ് ലഭിക്കുന്നത്.

കുമ്പള, ബന്തിയോട്, ഉപ്പള എന്നിവിടങ്ങളിലും മറ്റു സ്ഥലങ്ങളിലും ലോട്ടറി ചൂതാട്ടം വ്യാപിച്ചതോടെയാണ് പൊലീസ് കര്‍ശന നടപടി തുടങ്ങിയത്. ഒരോ കടകളിലും ദിവസം 50,000 രൂപയുടെ ചൂതാട്ടമാണ് നടക്കുന്നത്. 100 രൂപ തൊട്ട് 1000 രൂപ വരെ കളിക്ക് വേണ്ടി കെട്ടിവെക്കുന്നവരുണ്ട്.

കൂടുതലായി കളിയിലേര്‍പ്പെടുന്നത് ഇതര സംസ്ഥാന തൊഴിലാളികളാണ്. ചില കടക്കാര്‍ പൊലീസിനെ പേടിച്ച് പണം സൂക്ഷിക്കാന്‍ വേണ്ടി ഏജന്റുമാരെ നിര്‍ത്തിയിട്ടുണ്ട്. ചൂതാട്ടം വ്യാപകമായതോടെ ലോട്ടറി കച്ചവടത്തില്‍ വലിയ നഷ്ടം സംഭവിച്ചതായി ലോട്ടറി വില്‍പ്പനക്കാര്‍ പറയുന്നു.

Related Articles
Next Story
Share it