ബൈക്ക് യാത്രക്കാരനെ മര്‍ദ്ദിച്ചതിന് ശേഷം കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം; 6 പേര്‍ക്കെതിരെ കേസ്

മച്ചമ്പാടിയിലെ അബ്ദുല്‍ ഖാദര്‍ എന്ന ഖലീലിന്റെ പരാതിയില്‍ യാക്കൂബ്, മുബാറക്, ജബ്ബാര്‍, അഷറഫ് എന്നിവര്‍ക്കും മറ്റ് 2 പേര്‍ക്കുമെതിരെയാണ് കേസെടുത്തത്

മഞ്ചേശ്വരം: ബൈക്ക് യാത്രക്കാരനെ മര്‍ദ്ദിച്ചതിന് ശേഷം കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം. ആറ് പേര്‍ക്കെതിരെ വധ ശ്രമത്തിന് കേസ്. മച്ചമ്പാടിയിലെ അബ്ദുല്‍ ഖാദര്‍ എന്ന ഖലീലിന്റെ പരാതിയില്‍ യാക്കൂബ്, മുബാറക്, ജബ്ബാര്‍, അഷറഫ് എന്നിവര്‍ക്കും മറ്റ് രണ്ട് പേര്‍ക്കുമെതിരെയാണ് മഞ്ചേശ്വരം പൊലീസ് കേസെടുത്തത്.

കഴിഞ്ഞദിവസം വൈകിട്ട് ഖലീലിന്റെ മക്കളെ സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് ബൈക്കില്‍ കൊണ്ടു പോകുമ്പോള്‍ പിറകിലുണ്ടായിരുന്ന കാറിന് ഹോണ്‍ അടിച്ചിട്ടും വഴി മാറി കൊടുക്കാത്ത വൈരാഗ്യമാണ് അക്രമത്തിന് കാരണമായതെന്നാണ് പരാതിയില്‍ പറയുന്നത്.

വൈകിട്ട് 6.30 മണിക്ക് മച്ചമ്പാടി ഗ്രൗണ്ടില്‍ ഇരിക്കുകയായിരുന്ന ഖലീലിനെ കാറിലെത്തിയ പ്രതികള്‍ മര്‍ദ്ദിക്കുകയും സംഘത്തിലെ ഒരാള്‍ അരയില്‍ സൂക്ഷിച്ച കത്തിയെടുത്ത് കുത്താന്‍ ശ്രമിക്കുകയും ചെയ്തു. ഖലീല്‍ കൈ കൊണ്ട് തടഞ്ഞതിനാലാണ് കൂടുതല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. ഖലീലിനെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Related Articles
Next Story
Share it