കെ.എസ്.ആര്‍.ടി.സി ബസില്‍ കടത്തിയ 9 ലിറ്റര്‍ കര്‍ണ്ണാടക മദ്യവുമായി മൊഗ്രാല്‍ സ്വദേശി അറസ്റ്റില്‍
മൊഗ്രാല്‍ പേരാല്‍ നിരോളിലെ ബി ശിവപ്രസാദിനെയാണ് അറസ്റ്റ് ചെയ്തത്

ഹൊസങ്കടി: കേരള ട്രാന്‍സ് പോര്‍ട്ട് ബസില്‍ കടത്തിയ 9 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യവുമായി മൊഗ്രാല്‍ സ്വദേശിയെ മഞ്ചേശ്വരം എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. മൊഗ്രാല്‍ പേരാല്‍ നിരോളിലെ ബി ശിവപ്രസാദി(25)നെയാണ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച ഉച്ചയോടെ വാമഞ്ചൂര്‍ ചെക്ക് പോസ്റ്റില്‍ വെച്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ ജിനു ജെയിംസിന്റെ നേതൃത്വത്തിലുള്ള സംഘം മംഗളൂരുവില്‍ നിന്ന് കാസര്‍കോട് ഡിപ്പോയിലേക്ക് വരികയായിരുന്ന കേരള ട്രാന്‍സ് പോര്‍ട്ട് ബസ് തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോള്‍ ശിവപ്രസാദ് കൈവശം സൂക്ഷിച്ച ബാഗില്‍ നിന്നാണ് മദ്യം കണ്ടത്തിയത്.
പ്രിവിന്റീവ് ഓഫീസര്‍ എം വി ജിജിന്‍, പ്രിവിന്റീവ് ഗ്രേഡ് ഓഫീസര്‍ പി.കെ. ബാബുരാജ്, സിവില്‍ എക്സൈസ് ഓഫിസര്‍ സുനില്‍ എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്.
Next Story