കര്‍ണ്ണാടകയില്‍ കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് വൊര്‍ക്കാടി സ്വദേശി മരിച്ചു
പുത്തൂര്‍ മാണി-മൈസൂര്‍ ദേശീയപാതയിലെ കാവുവിലാണ് അപകടമുണ്ടായത്

മഞ്ചേശ്വരം: കര്‍ണ്ണാടകയില്‍ കെ.എസ്.ആര്‍.ടി.സി ബസും ബുള്ളറ്റ് ബൈക്കും കൂട്ടിയിടിച്ച് വൊര്‍ക്കാടി സ്വദേശി മരിച്ചു. വൊര്‍ക്കാടി പാത്തൂര്‍ ബദിമലെയിലെ അഷ് റഫ്(25)ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ പുത്തൂര്‍ മാണി-മൈസൂര്‍ ദേശീയപാതയിലെ കാവുവിലാണ് അപകടമുണ്ടായത്. മടിക്കേരിയില്‍ ഇലക്ട്രോണിക്സ് വ്യാപാരിയായ അഷ് റഫ് ബസില്‍ പുത്തൂരിലേക്ക് പോയിരുന്നു.
അവിടെ നിന്ന് വര്‍ക്ക് ഷോപ്പില്‍ വെച്ചിരുന്ന ബുള്ളറ്റ് ബൈക്കില്‍ മടിക്കേരിയിലേക്ക് പുറപ്പെട്ടു. കാവൂരിലെത്തിയപ്പോള്‍ അഷ് റഫ് സഞ്ചരിച്ച ബൈക്കും എതിരെ വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ചു. ഗുരുതരമായി പരിക്കേറ്റ അഷ് റഫിനെ ഉടന്‍ തന്നെ ആസ് പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
ബദിമലെയിലെ മൊയ്തീന്‍ കുഞ്ഞിയുടെയും നബീസയുടെയും മകനാണ്. സഹോദരങ്ങള്‍: ഷംസുദ്ദീന്‍, ഖദീജത്ത് കുബ്ര, ഷംസീറ. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നാട്ടിലെത്തിച്ച മൃതദേഹം പാത്തൂര്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കി.