കാറില്‍ കടത്തിയ 11000 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളുമായി കണ്ണൂര്‍ സ്വദേശി കസ്റ്റഡിയില്‍
കനിയേരിയിലെ അജ് മല്‍ ഇര്‍ഫാനെയാണ് മഞ്ചേശ്വരം എസ്.ഐ. രതീഷ് ഗോപിയും സംഘവും കസ്റ്റഡിയിലെടുത്തത്

മഞ്ചേശ്വരം: കര്‍ണ്ണാടകയില്‍ നിന്ന് കണ്ണൂരിലേക്ക് കാറില്‍ കടത്തിയ 11000 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി കണ്ണൂര്‍ സ്വദേശിയെ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ കനിയേരിയിലെ അജ് മല്‍ ഇര്‍ഫാനെ(33)യാണ് മഞ്ചേശ്വരം എസ്.ഐ. രതീഷ് ഗോപിയും സംഘവും കസ്റ്റഡിയിലെടുത്തത്.
മഞ്ചേശ്വരത്ത് വെച്ച് വാഹന പരിശോധനക്കിടെ കാര്‍ പരിശോധിച്ചപ്പോഴാണ് കാറിന്റെ മുന്‍വശത്തെയും പിറകുവശത്തെയും ഇരിപ്പിടത്തിലും ഡിക്കിയിലും സൂക്ഷിച്ച പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടത്തിയത്. കസ്റ്റഡിയിലെടുത്ത ഇര്‍ഫാനെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
Next Story