ശക്തമായ മഴയില്‍ വീടുകളില്‍ വെള്ളം കയറി; 25ല്‍പ്പരം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു
വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപ്രതീക്ഷിതമായി വീടുകളില്‍ വെള്ളം കയറിയത്.

മഞ്ചേശ്വരം: ശക്തമായ മഴയില്‍ ബങ്കര, മഞ്ചേശ്വരം, പൊസോട്ട് എന്നിവിടങ്ങളിലെ വീടുകളില്‍ വെള്ളം കയറി. 25ല്‍ പരം കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപ്രതീക്ഷിതമായി വീടുകളില്‍ വെള്ളം കയറിയത്.
വീട്ടിനകത്ത് കുടുങ്ങിയ കുടുംബങ്ങളെ ഉപ്പളയില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്സ് സംഘവും നാട്ടുകാരും ചേര്‍ന്ന് തോണിയിലും മറ്റുമായി രക്ഷപ്പെടുത്തിയതിന് ശേഷം ബന്ധു വീട്ടുകളിലേക്ക് മാറ്റി താമസിപ്പിക്കുകയായിരുന്നു.
Next Story