കനത്ത മഴയില്‍ മതസ്ഥാപനത്തിലേക്ക് വെള്ളം കയറി; വിദ്യാര്‍ത്ഥികളെ മാറ്റി പാര്‍പ്പിച്ചു
ആനക്കല്ല് കൊടലമുഗറില്‍ റോഡിലേക്ക് മരങ്ങള്‍ വീണും മണ്ണിടിഞ്ഞ് വീണും മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു

ഹൊസങ്കടി: തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയില്‍ മത സ്ഥാപനത്തിലേക്ക് മഴവെള്ളം കയറിയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ മാറ്റി താമസിപ്പിച്ചു. പൊസോട്ട് മളര്‍ മദ്രസ സ്ഥാപനത്തിന്റെ താഴത്തെ നിലയില്‍ ബുധനാഴ്ച രാത്രിയുണ്ടായ മഴയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ രണ്ടാം നിലയിലേക്കാണ് മാറ്റി താമസിപ്പിച്ചത്.
ആനക്കല്ല് കൊടലമുഗറില്‍ രാത്രി 11 മണിക്ക് റോഡിലേക്ക് മരങ്ങള്‍ വീണും മണ്ണിടിഞ്ഞ് വീണും ആറ് മണിക്കൂര്‍ ഗതാഗതം സ്തംഭിച്ചു. തുടര്‍ന്ന് ഉപ്പളയില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്സ് സംഘവും നാട്ടുകാരും ചേര്‍ന്ന് മരങ്ങള്‍ വെട്ടിമാറ്റുകയും മണ്ണ് നീക്കുകയും ചെയ്തു. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ഗതാഗതം പുന:സ്ഥാപിച്ചത്.
Next Story